എഞ്ചിനീയര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ മുന്‍ പ്രവൃത്തി പരിചയം വേണമെന്ന നിയമം 2018 ജനുവരി ഒന്ന് മുതല്‍ സൗദിയില്‍ പ്രാബല്യത്തില്‍ വരുമെന്ന് കൗണ്‍സില്‍ ഓഫ് എഞ്ചിനീയേഴ്സ് അറിയിച്ചു. തൊഴില്‍ രംഗത്തെ മികവ് ഉറപ്പുവരുത്തുന്നതിനും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കം.
കഴിഞ്ഞ ആഗസ്റ്റിലാണ് തൊഴില്‍ മന്ത്രാലയവും എഞ്ചിനിയേഴ്സ് കൗണ്‍സിലും ചേര്‍ന്ന് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. വിദേശത്തുനിന്ന് ജോലിക്ക് കയറാന്‍ ഉദ്ദേശിക്കുന്ന എഞ്ചിനീയര്‍മാര്‍ സൗദിയിലത്തെിയ ശേഷം ആദ്യം എഴുത്തുപരീക്ഷയും അഭിമുഖവും പാസാവണം.
ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച ഏതെങ്കിലും രേഖ വ്യാജമാണെന്ന് തെളിഞ്ഞാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ നിര്‍ബന്ധമായിരുന്നത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമായിരുന്നു.
Post Your Comments