
തിരുവനന്തപുരം: എന്‍ജിനിയറിംഗ്,ആര്‍ക്കിടെക്ചര്‍,ഫാര്‍മസി,മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഈ മാസം മൂന്നു മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. ഈ വര്‍ഷം അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ മാതൃകയിലായിരിക്കും. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in വെബ്സൈറ്റിലൂടെയാണ് രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അനുബന്ധ രേഖകളും അപേക്ഷയും മുന്‍വര്‍ഷങ്ങളിലേതു പോലെ തപാല്‍ മാര്‍ഗം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ട. അപേക്ഷകന് ഏതെങ്കിലും കോഴ്സിനോ എല്ലാ കോഴ്സുകളിലേയ്ക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. നമ്പർ : 04712339101, 2339102, 2339103, 2339104, 2332123.
Post Your Comments