തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനവഞ്ചനയ്ക്കെതിരേ നടത്തുന്ന കേരള യാത്രയക്ക് പടയൊരുക്കം എന്നു പേരിട്ടു. നവംബർ ഒന്നു മുതൽ ഡിസംബർ ഒന്നു വരെയാണ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര സംസ്ഥാനത്തിലൂടെ സഞ്ചരിക്കുക. തിരുവനന്തപുരം പാറ്റൂർ ജംഗ്ഷനിൽ ഇന്നു നടന്ന ചടങ്ങിലാണ് യാത്രയക്ക് പേരിട്ടത്. യുഡിഎഫ് നേതാക്കൾ ചുവരെഴുതിയാണ് യാത്രയുടെ പേര് വ്യക്തമാക്കിയത്.
കെപിസിസി അധ്യക്ഷൻ എം.എം ഹസന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് തുടങ്ങി നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.
Post Your Comments