MollywoodCinemaNewsMovie Gossips

താരങ്ങൾക്ക് എന്തിനാണ് ലോക തോൽവിയായ ഈ ആരാധകർ

ടുത്ത കാലത്ത് സ്വന്തം ആരധകരെകൊണ്ട് ബുദ്ധിമുട്ടിലായിരിക്കുകയാണ് ചില താരങ്ങൾ.തങ്ങളുടെ സൂപ്പർ സ്റ്റാറുകളെ കുറിച്ച് ആരും നല്ലതും ചീത്തയും പറയാൻ പാടില്ല എന്ന അവസ്ഥയാണിപ്പോൾ.അങ്ങനെ എന്തെങ്കിലും കേട്ടാൽ അവർ പിന്നെ എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ല.ഇന്ന് ഏറ്ററ്വും കൂടുതൽ സൈബർ ആക്രമണം നടത്തുന്നത് താരങ്ങളുടെ ആരാധകർ തന്നെയാണ്.

മലയാള സിനിമയിൽ മാത്രമല്ല എല്ലാ ഭാഷയിലും ഇതേ രീതി തന്നെയാണ് ആരാധകർക്ക്. അടുത്തിടെ മലയാള ചലച്ചിത്രലോകത്തെ രണ്ടു പ്രതിഭാശാലികളായ നായകന്മാരുടെ ഫാൻസ്‌ അസോസിയേഷൻ ഉണ്ടാക്കിയ കോലാഹലങ്ങളൊന്നും മറക്കാൻ കഴിയില്ല.താരങ്ങൾക്ക് പ്രായകൂടുതൽ എന്ന് തോന്നിപ്പിക്കുന്ന ഒരു അഭിപ്രായങ്ങളും ആരുടെ ഭാഗത്തു നിന്നും ഉണ്ടാവാൻ പാടില്ല. അതിപ്പോൾ സിനിമ മേഖലയിൽ ഉള്ളവരായിരുന്നാലും ശരി അല്ലാത്തവരാണെങ്കിലും ശരി ആരാധകർ പിന്നെ വെറുതെ വിടില്ല.

അടുത്തിടെ വെളിപാടിന്‍റെ പുസ്തകം എന്ന സിനിമയിലെ ജിമിക്കി കമ്മൽ എന്ന ഹിറ്റ് പാട്ടിനു മോഹൻ ലാൽ ചുവടുവച്ചപ്പോൾ വിനീത് ശ്രീനിവാസൻ ലാൽ അങ്കിൾ എന്ന് അഭിസംബോധന ചെയ്ത് ഫേസ്ബുക്കിൽ കുറിപ്പിട്ടതിനു അദ്ദേഹം നേരിട്ട സൈബർ ആക്രമണം ചില്ലറയല്ല.

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ അന്ന രേഷ്മ രാജനാണിപ്പോൾ സൈബർ ആക്രമണത്തിന്‍റെ അടുത്ത ഇര.ഒരു ടിവി ഷോയ്ക്കിടെ കുസൃതി ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ച് അഭിനയിച്ചാല്‍ ആര് നായകനാകണമെന്ന് അന്നയോട് ചോദിച്ചു. ദുല്‍ഖര്‍ നായകനാകട്ടെ മമ്മൂട്ടി അച്ഛനുമാകട്ടെയാന്നായിരുന്നു അന്നയുടെ മറുപടി. എന്നാല്‍ ഈ തമാശ മമ്മൂട്ടി ആരാധകര്‍ വളെരെ ഗൗരവത്തിലെടുക്കുകയും നടിക്കെതിരെ ആക്രമണം തുടങ്ങുകയും ചെയ്തു.

ഇതിനെല്ലാം ഉത്തരവാദിത്തം പറയേണ്ടത് പാവം താരങ്ങളാണ്.ഒടുവിൽ സൈബർ ആക്രമണത്തിന് ഇരയായവരോട് താരങ്ങൾ മാപ്പു ചോദിക്കുകയേ നിവൃത്തിയുള്ളു.മലയാള ചലച്ചിത്ര ലോകത്തിത് ആദ്യത്തെ സംഭവമൊന്നുമല്ല. ഇനിയും താരങ്ങൾ പലർക്കും മറുപടി നൽകേണ്ടി വരും പലരോടും മാപ്പ്‌ പറയേണ്ടിയും വരും .അതിനു മുമ്പ് സ്വന്തം ആരാധകർക്ക് നല്ല കുറച്ച് ഉപദേശങ്ങളോ ശാസനങ്ങളോ നൽകുന്നതാണ് നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button