കോട്ടയം: അശോകന് ഭ്രാന്താണെന്നും മകളെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്നും പരസ്യമായി ആക്ഷേപിച്ച് കവി സച്ചിദാനന്ദന്‍ രംഗത്തെത്തിയതോടെ അഖിലയുടെ പിതാവ് കോടതിയെ സമീപിച്ചു. ആസൂത്രിത മതപരിവര്‍ത്തനത്തിന് ഇരയായ വൈക്കം സ്വദേശിനി അഖിലയുടെ പിതാവാണ് അശോകന്‍ . അശോകന് ഭ്രാന്താണെന്നതടക്കം മോശമായ രീതിയില്‍ പൊതുവേദിയില്‍ സച്ചിദാനന്ദന്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. തനിക്കും കുടുംബത്തിനും എതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ മാനനഷ്ടക്കേസിനാണ് അശോകന്‍ കോടതിയെ സമീപിപ്പിച്ചത്.
ഇടത് സഹയാത്രികനായ കവി സച്ചിദാനന്ദന്‍ അശോകനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. അശോകന് ഭ്രാന്താണെന്നും അഖില വീട്ടുതടങ്കലിലാണെന്നുമായിരുന്നു സച്ചിദാനന്ദന്റെ വാക്കുകള്‍. ഇതിനെതിരെയാണ് അശോകന്‍ കോടതിയെ സമീപിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളെത്തുടര്‍ന്ന് മാനഷ്ടത്തിനാണ് അശോകന്‍ പരാതി നല്‍കിയത്.
പല വ്യക്തികളും സംഘടനകളും തനിക്കും കുടുംബത്തിനുമെതിരെ മോശമായ ആരോപണങ്ങള്‍ നടത്തുന്നുണ്ടെന്നും അശോകന്‍ പറഞ്ഞിരുന്നു. ഇത്തരക്കാര്‍ ചില മതതീവ്രവാദ സംഘടനകളുടെ പക്കല്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നതായും അശോകന്‍ വെളിപ്പെടുത്തിയിരുന്നു.
Post Your Comments