
ബംഗളൂരു: കെ എല്‍ രാഹുലിനെ ട്രോളി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. അടുത്ത ലോകകപ്പില്‍ നാലാം നമ്പര്‍ ബാറ്റ്‌സ്മാനായി നീല കുപ്പായത്തില്‍ ആരും കളത്തില്‍ ഇറങ്ങുമെന്നു ആകാംഷയിലാണ് ആരാധകര്‍. ഇതു വരെ ഈ സ്ഥാനത്ത് 12 പേരെയാണ് ഇന്ത്യന്‍ ടീം പരീക്ഷിച്ചത്. ഈ കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ നാലാമാനായി ഇറങ്ങിയത് ഹര്‍ദ്ദീക് പാണ്ഡ്യയായിരുന്നു. അതിവേഗം റണ്‍സ് നേടിയ പാണ്ഡ്യ ഇന്ത്യയുടെ വിജയ കുതിപ്പില്‍ നിര്‍ണായ പങ്കാണ് വഹിച്ചത്. 78 റണ്‍സാണ് പാണ്ഡ്യ സ്വന്തമാക്കിയത്.
നാലാം നമ്പറില്‍ ഇന്ത്യയക്ക് വേണ്ടി ഇറങ്ങുന്ന മനീഷ് പാണ്ഡെ, കെഎല്‍ രാഹുല്‍ എന്നിവരുടെ സ്ഥാനം സംശയത്തിലാണ്. പരമ്പര നേടിയ ശേഷം കോഹ്ലി ഡസ്സിംഗ് റൂമില്‍വെച്ച് കോലി പാണ്ഡ്യയെ ഇന്റര്‍വ്യൂ ചെയ്തു.
അഭിമുഖത്തില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പാണ്ഡ്യ വ്യക്തമാക്കി. ഈ അവസരത്തിലാണ് പിന്നിലുണ്ടായിരുന്ന രാഹുലിനോട് ഇനി നീ വല്ല ഐപിഎല്‍ ടീമിലും നോക്കിക്കോ എന്ന് കോഹ്ലി തമാശയായി പറഞ്ഞത്. ഇതിന്റെ വീഡിയോ കോഹ്ലി തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.
Post Your Comments