KeralaLatest NewsNews

വൈദ്യുതി ബോർഡിലെ ആശ്രിതനിയമനം നിർത്തലാക്കാൻ ശുപാർശ

തിരുവനന്തപുരം: വൈദ്യുതിബോര്‍ഡില്‍ ആശ്രിതനിയമനം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.എ.എം.) ശുപാർശ നൽകി. 2014 മുതലുള്ള പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഐ.ഐ.എം. ഇതിനുമുമ്പും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടർന്ന് ബോര്‍ഡ് ആവശ്യപ്പെട്ടപ്രകാരം പുനഃസംഘടനയെക്കുറിച്ച് കൂടുതല്‍ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നൽകിയ അനുബന്ധറിപ്പോർട്ടിലാണ് ആശ്രിതനിയമനം നിർത്തലാക്കാൻ ശുപാർശ ചെയ്‌തിരിക്കുന്നത്‌. ആശ്രിതനിയമനം വഴി നിയമിക്കപ്പെടുന്നവരുടെ കഴിവിലും യോഗ്യതകളിലും വിട്ടുവീഴ്ച കാണിക്കാന്‍ ബോര്‍ഡ് നിര്‍ബന്ധിതമാകുന്നുവെന്നാണ് ഐ.ഐ.എമ്മിന്റെ വിലയിരുത്തല്‍.

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീമിന് രൂപംനല്‍കി, ജോലിയിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് വന്‍തോതില്‍ നഷ്ടപരിഹാരം നല്‍കണമെന്നും വലിയ ശമ്പളം നല്‍കുന്ന സീനിയര്‍ ഡ്രൈവര്‍, സ്വീപ്പര്‍ തസ്തികകളിലേക്കുള്ള നിയമനം പുറംകരാര്‍ ഏജന്‍സികളെ ഏല്‍പ്പിക്കണമെന്നും ശുപാർശയിൽ പറയുന്നു.കൂടാതെ കോര്‍പ്പറേറ്റ് ഓഫീസില്‍ ഉള്‍പ്പെടെ തസ്തികകളുടെ എണ്ണംകുറയ്ക്കണം. മീറ്റര്‍റീഡര്‍ നിയമനം നിര്‍ത്തണം. ഈ വിഭാഗത്തില്‍ നിലവിലുള്ള 876 ഒഴിവുകള്‍ നികത്താതിരുന്നാല്‍ ബോര്‍ഡിന് 2.40 കോടിരൂപ വര്‍ഷം ലഭിക്കുമെന്നും ഐ.ഐ.എം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button