ഇന്‍ഡോറിലെ ഹോക്കര്‍ സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയുമായുള്ള മൂന്നാം ഏകദിനത്തിൽ വീണ്ടും റെക്കോർഡ് നേട്ടവുമായി മഹേന്ദ്രസിംഗ് ധോണി. ഇന്ത്യന്‍ കുപ്പായത്തില്‍ 100 സ്റ്റംപിങ്ങ് നടത്തുന്ന റെക്കോഡാണ് ധോണി നേടിയത്. 301 മത്സരങ്ങളില്‍ നിന്നാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്.
43ാം ഓവര്‍ എറിയാന്‍ വന്ന യുസ്വേന്ദ്ര ചാഹലിന്റെ ബോളില്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ മാക്‌സ് വെല്ലിനെ പുറത്താക്കിയാണ് ധോണി പുതിയ റെക്കോർഡ്. കീപ്പറെന്ന നിലയില്‍ മൊത്തം 750 പുറത്താക്കലുകളാണ് ധോണി ഇതുവരെ നടത്തിയത്. ടെസ്റ്റില്‍ 294 ഏകദിനത്തില്‍ 389ഉം ട്വന്റി20യില്‍ 67ഉം പുറത്താക്കലാണ് ധോണി നടത്തിയിട്ടുള്ളത്.
Post Your Comments