KeralaLatest NewsNews

പാഠപുസ്തക അച്ചടി; വിദ്യാഭ്യാസ വകുപ്പിന് വിമർശനവുമായി ടോമിൻ തച്ചങ്കരി

തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പിനെതിരെ വിമര്‍ശനവുമായി പാഠപുസ്തക അച്ചടി ഏറ്റെടുത്ത കെബിപിഎസിന്റെ എംഡി ടോമിന്‍ തച്ചങ്കരി. അച്ചടി കുടിശ്ശികയായ 75 കോടി ഉടന്‍ നല്‍കില്ലെങ്കില്‍ മൂന്നാം വാല്യം പാഠപുസ്ക അച്ചടി നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് ചൂണ്ടികാട്ടി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് തച്ചങ്കരി കത്തു നല്‍കി.

മൂന്നു വാല്യങ്ങളിലായി പാഠപുസ്ക അച്ചടിയുടെയുടെയും വിതരണത്തിന്റെയും പൂര്‍ണചുമതല പൊതുമേഖല സ്ഥാനപനമായ കെബിപിഎസിനെയാണ് വിദ്യാഭ്യാസ വകുപ്പ് ഏല്‍പ്പിച്ചത്. ഓണപ്പരീക്ഷ കഴിഞ്ഞെത്തിയ കുട്ടികള്‍ക്ക് രണ്ടാം വാല്യം പുസ്തകങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല.

പാഠപുസ്തകങ്ങള്‍ സ്കൂളില്‍ എത്തിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ഓണ അവധിക്കാലത്ത് സഹരിക്കാത്തത് വിതരണം തടസ്സപ്പെടാന്‍ ഇടയായെന്നും, ഡിപ്പോകളെല്ലാം ചോര്‍ന്നൊലിക്കുന്ന നിലയിലാണെന്നും തച്ചങ്കരിയുടെ കത്തിലുണ്ട്. പുസ്തകങ്ങളുടെ അച്ചടി പ്രതിസന്ധിയിലായതിനെ തുടർന്ന് പണം ഉടന്‍ കൈമാന്‍ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ വിദ്യാഭ്യാസവകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button