Latest NewsKeralaNews

ഈ സൂക്കേട് എന്താണെന്നറിയാന്‍ റോക്കറ്റ് സയന്‍സ് ഒന്നും അറിയണ്ട; ഡ്രൈവറെ ആക്രമിച്ച യുവതികൾക്ക് പിന്തുണയുമായി രശ്മി നായര്‍

കൊച്ചി: ഊബര്‍ ടാക്സി ഡ്രൈവറെ നടുറോഡില്‍ ആക്രമിച്ച യുവതികളെ പിന്തുണച്ച് രശ്മി ആര്‍ നായര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രശ്മി നടിമാർ കൂടിയായ ഇവരെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ സ്ത്രീകള്‍ പ്രതിസ്ഥാനത്ത് വന്നതു കൊണ്ടു മാത്രമാണ് ഇതിനെ ഇത്ര വലിയ സംഭവമായി ഉയര്‍ത്തി കാണിക്കുന്നതെന്നും ടാക്സി ഡ്രൈവര്‍മാരെ യാത്രക്കാര്‍ തല്ലുന്നത് കേരളത്തില്‍ ആദ്യ സംഭവമല്ലെന്നും രശ്‌മി ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കേരളത്തിൽ മദ്യപിച്ചതും അല്ലാത്തതുമായ യാത്രക്കാർ ഓട്ടോ ടാക്സി ഡ്രൈവർമാരെ തല്ലുന്നത് ആദ്യ സംഭവം ഒന്നുമല്ല, ടാക്സി വിളിച്ചു ഡ്രൈവറെ തലക്കടിച്ചു വീഴ്ത്തി കാറുമായി മുങ്ങുന്നതിൽ സ്പെഷ്യലൈസ് ചെയ്ത കള്ളൻമാർ വരെയുണ്ട് അന്നൊന്നും തോന്നാത്ത വേദനയും പോസ്റ്റർ ഒട്ടിപ്പും നിനക്കൊക്കെ രണ്ടു പെണ്ണുങ്ങൾ പ്രതിസ്ഥാനത്തു വന്നപ്പോൾ ഉണ്ടാകുന്ന സൂക്കേട് എന്താണെന്നറിയാൻ റോക്കറ്റ് സയൻസ് ഒന്നും അറിയണ്ട.
ചരിത്രാതീത കാലം മുതൽ കാള വാല് പോകുന്നത് ഒറ്റ കാര്യത്തിന് വേണ്ടി തന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button