Latest NewsIndiaNews

ഹണി പ്രീതിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം

ച​ണ്ഡി​ഗ​ഢ്​: ജ​യി​ലി​ലാ​യ ദേ​ര സ​ച്ചാ സൗ​ദ​ ത​ല​വ​ന്‍ ഗു​ര്‍​മീ​ത്​ റാം ​റ​ഹീം സിങ്ങിന്റെ വളർത്തുമകൾ ഹ​ണി പ്രീ​തി​നെ കുടുക്കാൻ കരുക്കൾ നീക്കി പോലീസ്. ഹ​ണി പ്രീ​തി​നെ​യും ദേ​ര സ​ച്ചാ സൗ​ദ​യി​ലെ ​പ്ര​ധാ​നി​ക​ളാ​യ ആ​ദി​ത്യ ഇ​ന്‍​സാ​ന്‍, പ​വ​ന്‍ ഇ​ന്‍​സാ​ന്‍ എ​ന്നി​വ​രെ​യും കു​റ്റ​വാ​ളി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീക്കത്തിലാണ് പോലീസ്.

ഗു​ര്‍​മീ​തി​നെ​തി​രാ​യ ശി​ക്ഷാ​വി​ധിക്ക് ശേഷമുണ്ടായ ആക്രമണത്തിൽ ഇ​വ​രു​ടെ പ​ങ്കാ​ളി​ത്തം അന്വേഷിക്കും. ദേ​ര സ​ച്ച​യി​ലെ പ്ര​ധാ​നി​യാ​യ സു​രി​ന്ദ​ര്‍ ധി​മാ​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​തോ​ടെ​യാ​ണ്​ ഹ​ണി പ്രീ​തി​​നെ​തി​രെ​ സംശയം ഉണ്ടായത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ല്‍ ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ​

shortlink

Related Articles

Post Your Comments

Related Articles


Back to top button