പഞ്ച്കുള: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീത് സിംഗിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന് ജാമ്യം . പഞ്ച്കുള കലാപക്കേസിലാണ് ഹണിപ്രീത് ഇന്‍സാന് ജാമ്യം. അംബാല ജയിലില്‍ കഴിഞ്ഞിരുന്ന അവര്‍ ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങി.
ഹണിപ്രീത് അടക്കമുള്ളവര്‍ക്കെതിരായ രാജ്യദ്രോഹക്കേസ് കഴിഞ്ഞ ദിവസം കോടതി റദ്ദാക്കിയിരുന്നു. കലാപമുണ്ടാക്കാന്‍ ശ്രമിച്ചു, ദേരാസച്ചാ സൗദ തലവനെ പ്രത്യേക സിബിഐ കോടതിയില്‍നിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോകാന്‍ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഹണിപ്രീത് അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
2017 ല്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് പ്രത്യേക സിബിഐ കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ഹരിയാണയിലെ പഞ്ച്കുളയില്‍ കലാപമുണ്ടായത്. സ്ത്രീകളായ രണ്ട് അനുയായികളെ ബലാത്സംഗം ചെയ്ത കേസിലാണ് പ്രത്യേക കോടതി ഗുര്‍മീതിന് 20 വര്‍ഷം കഠിനതടവും 30 ലക്ഷം രൂപ പിഴയും വിധിച്ചത്.
Post Your Comments