മലപ്പുറം: കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ കാമുകിയായ യുവതി അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി ഖൈറുന്നിസയാണ് അറസ്റ്റിലായത്. യുവതിക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്ന ടൂറിസ്റ്റ് ഹോമിലെ മാനേജറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പ്രതിയാക്കി പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. പുറത്തൂര്‍ സ്വദേശി ഇര്‍ഷാദിന്റെ ജനനേന്ദ്രിയമാണ് ഖൈറുന്നിസ മുറിച്ചെടുത്തത്. എന്നാല്‍ യുവാവ് ഈ വാദം നിഷേധിക്കുകയും താന്‍ സ്വയം ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്ന് പൊലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തിട്ടുണ്ട്. അപകട നില തരണം ചെയ്തെന്നും നാലു ദിവസത്തിനകം ആശുപത്രി വിടാനാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments