KeralaLatest NewsNews

കു​റ്റി​പ്പു​റ​ത്ത് യുവാവിന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച സം​ഭ​വം: യുവതിയുടെ വാദം നിഷേധിച്ച് യുവാവ്

മലപ്പുറം: കു​റ്റി​പ്പു​റ​ത്ത് ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച സം​ഭ​വത്തില്‍ പുതിയ വാദവുമായി യുവാവ്. ജ​ന​നേ​ന്ദ്രി​യം സ്വയം മുറിച്ചതാണെന്ന് യുവാവ് പോലീസിന് മൊഴി നല്‍കി.

പു​റ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ർ​ഷാ​ദി​നെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജ​ന​നേ​ന്ദ്രി​യം ഭാ​ഗി​ക​മാ​യി മുറിച്ച നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ തു​ന്നി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.

യു​വാ​വ് മ​റ്റൊ​രു വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ജ​ന​നേ​ന്ദ്രി​യം മുറി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഒപ്പമുണ്ടായിരുന്ന യുവതി മൊഴി ന​ൽ​കി​യി​രു​ന്നു. ഈ വാദം യുവാവ് നിഷേധിച്ചതോടെ പോലീസ് ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയെ ബന്ധുക്കള്‍ക്ക് ഒപ്പം വിട്ടയച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button