തിരുവവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്ക് കോടതിയുടെ ശാസന. യുവതിക്ക് ഇനി നുണപരിശോധനയില്ല. നുണപരിശോധനയില്‍ നിലപാടറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും യുവതി ഹാജരാകിയില്ല. ഇതേ തുടര്‍ന്നാണ് തിരുവനന്തപുരം പോസ്കോ കോടതി നടപടികള്‍ അവസാനിപ്പിച്ചത്. കൂടാതെ പെണ്‍കുട്ടിയെ ശാസിക്കുകയും ചെയ്തു. മാത്രമല്ല ഇനി കോടതി നടപടികളില്‍ നിന്ന് വിട്ടുനിന്നാല്‍ കേസ് തള്ളുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
യുവതിയെ നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു. കേസില്‍ വാദിയായ യുവതി തുടര്‍ച്ചയായി മൊഴിമാറ്റിയതിനെ തുടര്‍ന്നാണ് നുണപരിശോധനയ്ക്ക് വിധേയയാക്കാൻ ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് രണ്ടുതവണ നുണപരിശോധന വേണോ വേണ്ടയോ എന്ന് നിലപാടറിയിക്കാന്‍ കോടതി അവസരം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് അന്വേഷണ സംഘത്തിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ യുവതി ഹാജരാകാത്തതിനെ തുടര്‍ന്ന് ഹര്‍ജിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിക്കുകയായിരുന്നു.
കോടതിക്ക് യുവതിയുടെ അനുമതിയില്ലാതെ കേസില്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാത്തതിനാല്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് കോടതി പറഞ്ഞു. കേസില്‍ യുവതിക്കെതിരെയും ചില തെളിവുകള്‍ ലഭിച്ചിരുന്നുവെങ്കിലും പോലീസ് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചിരുന്നില്ല.
Post Your Comments