Latest NewsNewsIndia

അവിഹിത ബന്ധം : വീട്ടമ്മ ഭര്‍ത്താവിനോട് ചെയ്തത് ഒരു ഭാര്യയും ചെയ്യാത്ത ക്രൂരത

വെല്ലൂർ:അവിഹിത ബന്ധം ആരോപിച്ചുണ്ടായ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച ഭാര്യ അറസ്റ്റിൽ. വെല്ലൂർ സ്വദേശിയായ സരസു എന്ന വനിതയാണ് അറസ്റ്റിലായത്. മാതാപിതാക്കളെ കാണാനായി പോകുന്ന വഴിയിലാണ് സരസുവിനെ അറസ്റ്റ് ചെയ്‌തതെന്നും ഇവരുടെ പേഴ്‌സിൽ മുറിച്ചെടുത്ത ജനനേന്ദ്രിയം ഉണ്ടായിരുന്നതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

14 വർഷങ്ങൾക്ക് മുൻപ് ഇരുവരും സ്നേഹിച്ചാണ് വിവാഹം കഴിച്ചത്. ഒരു ആൺകുട്ടിയും മൂന്ന് പെണ്മക്കളുമാണ് ഇവർക്കുള്ളത്. ഒരു വർഷം മുൻപ് കുടുംബവഴക്കിനെ തുടർന്ന് സരസു മാതാപിതാക്കൾക്കൊപ്പം പോയി. എന്നാൽ മക്കൾ ഭർത്താവിനൊപ്പം താമസിച്ചുവരികയായിരുന്നു. തുടർന്ന് ജൂലൈ 17 ന് തന്റെ പിറന്നാൾ ആണെന്നും അമ്മ കൂടെയുണ്ടാകണമെന്നും ഇവരുടെ മകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സരസു ഭർതൃഗൃഹത്തിലെത്തിയത്.

വൈകുന്നേരം ഇവരുടെ ഭർത്താവ് മദ്യപിച്ച് എത്തുകയും വാക്കുതർക്കം ഉണ്ടാകുകയും ചെയ്‌തു. തന്റെ ഭാര്യയ്ക്ക് വയസായെന്നും മറ്റൊരാളെ വിവാഹം കഴിക്കാൻ പോകുകയാണെന്നും ഇയാൾ പറഞ്ഞു. രാത്രി വരെ നീണ്ട വഴക്കിന് ശേഷം ഭർത്താവ് ഉറങ്ങുമ്പോൾ സരസു കത്തിയെടുത്ത് ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. സരസുവിനെ റിമാൻഡ് ചെയ്‌തതായി അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button