ഇന്‍ഡോര്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ആരോണ്‍ ഫിഞ്ച്. ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞടുത്ത ഓസീസിനു കരുത്തയായത് ഫിഞ്ചിന്റെ പ്രകടമാണ്. 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സാണ് ഓസീസ് സ്വന്തമാക്കിയത്.
ഫിഞ്ചിനു പുറമെ നായകന്‍ സ്റ്റീവ് സ്മിത്ത് (61), ഡേവിഡ് വാര്‍ണര്‍ (42) എന്നിവരും തകര്‍പ്പന്‍ പ്രകടമാണ് നടത്തിയത്. . ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയും, കുല്‍ദീപ് യാദവും എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍, യുവേന്ദ്ര ചാഹലും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം നേടി. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ വിജയം സ്വന്തമാക്കിയ ഇന്ത്യയക്ക് ഈ മത്സരം ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ കഴിയും.
Post Your Comments