Latest NewsKeralaNews

ആരോപണം നേരിടുന്നവരെ കൊണ്ടു നടക്കുന്നത് ചിലര്‍ക്ക് ഭൂഷണമായിരിക്കാമെന്നു വി.എസ്

കൊച്ചി: അഴിമതി ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. അഴിമതിപ്പോലുള്ള ആരോപണം നേരിടുന്നവരെ കൊണ്ടു നടക്കുന്നത് ചിലര്‍ക്ക് ഭൂഷണമായി തോന്നിയിട്ടുണ്ടാവുമെന്നും അതുകൊണ്ടാണ് തോമസ് ചാണ്ടി മന്ത്രി സഭയില്‍ തുടരുന്നതെന്നുമാണ് ആരോപണങ്ങളോട് വി.എസ് പ്രതികരിച്ചത്.

മന്ത്രി ഇനിയും സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് അത് മന്ത്രിസഭയിലെ ആളുകളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്ന വേളയിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രധികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button