Latest NewsIndia

ശത്രു സ്വത്ത് : സെയ്ഫ് അലിഖാന് നഷ്ടമാകാൻ പോകുന്നത് 15,000 കോടി രൂപയുടെ സ്വത്ത്

ഭോപാലില്‍ കൊഹേഫിസ മുതല്‍ ചിക്‌ലോദ് വരെ നീണ്ടുകിടക്കുന്നതാണ് 15,000 കോടി മൂല്യമുള്ള ചരിത്രപ്രാധാന്യമുള്ള വസ്തുവകകള്‍

ഇൻഡോർ: സെയ്ഫ് അലിഖാന് മധ്യപ്രദേശിലെ ഭോപാലില്‍ പട്ടൗഡി കുടുംബത്തിന്റെ 15,000 കോടി രൂപയുടെ സ്വത്ത് നഷ്ടമായേക്കും. പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തു ശത്രുസ്വത്തായി (enemy property) പ്രഖ്യാപിച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ സെയ്ഫ് അലിഖാന്റ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി. ഇതോടെയാണ് വലിയ ഒരു സ്വത്ത് നടൻ്റെ കുടുംബത്തിന് നഷ്ടമാകാൻ പോകുന്നത്.

ഇതോടെ സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വയ്ക്കുന്ന മധ്യപ്രദേശിലെ 15,000 കോടി രൂപയുടെ സ്വത്താണ് സര്‍ക്കാരിന് ഏറ്റെടുക്കാനുള്ള വഴിയൊരുങ്ങുന്നത്. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള വസ്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ച് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം 2014ലാണ് നടന് നോട്ടിസ് നല്‍കിയത്. എന്നാൽ, 2015ൽ സെയ്ഫ് ഇതിനെതിരെ സ്റ്റേ നേടി. വിഭജനകാലത്ത് പാകിസ്താനിലേക്ക് പോയി പൗരത്വം നേടിയവരുടെ ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നത്.

ഭോപാലില്‍ കൊഹേഫിസ മുതല്‍ ചിക്‌ലോദ് വരെ നീണ്ടുകിടക്കുന്നതാണ് 15,000 കോടി മൂല്യമുള്ള ചരിത്രപ്രാധാന്യമുള്ള വസ്തുവകകള്‍. വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോയി അവിടത്തെ പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നത്. ഭോപാല്‍ നവാബായിരുന്ന ഹമീദുള്ള ഖാന്റെ മകള്‍ ആബിദ സുല്‍ത്താന്‍ പാക്കിസ്ഥാനിലേക്ക് ചേക്കേറിയിരുന്നു. ഇതോടെയാണ് പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്ത് വിഭാഗത്തിൽപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button