KeralaLatest NewsnewsNewsIndia

വെള്ളാപ്പള്ളി – പിണറായി കൂടിക്കാഴ്ച ; തനിക്കൊന്നുമറിയില്ലെന്ന് കുമ്മനം

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച്‌ തനിക്ക് ഒന്നും അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

വേങ്ങരയിൽ എൻ ഡി എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിഡിജഐസ് എന്‍ഡിഎയ്ക്ക് ഒപ്പമുണ്ടാകുമെന്ന് തന്നെയാണ് താന്‍ കരുതുന്നതെന്നും . ബിഡിജഐസ് മുന്നണിയിൽ ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. തര്‍ക്കങ്ങളെല്ലാം രമ്യമായി പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും കുമ്മനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button