Latest NewsNewsInternational

കശ്മീർ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണം; ചൈന

ന്യൂയോർക്ക്: കാശ്മീർ പ്രശ്‍നം പരിഹരിക്കാൻ ഇന്ത്യയും പാകിസ്ഥാനും ചർച്ച നടത്തണമെന്ന് ചൈന. കശ്മീർ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിലൂടെ വേണം പരിഹരിക്കേണ്ടതെന്ന് ചൈന വ്യക്തമാക്കി. ‘കശ്മീർ വിഷയത്തിൽ ചൈനയുടെ നിലപാട് വ്യക്തമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ വർധിപ്പിക്കണമെന്നും സമാധാനത്തിനും സുരക്ഷയ്ക്കും ഇരുകൂട്ടരും ഒത്തൊരുമിച്ചു പ്രവർത്തിക്കുകയാണു വേണ്ടതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് യുഎന്നിൽ പറഞ്ഞു.

കശ്മീരിലേക്ക് യുഎൻ പ്രത്യേക സംഘത്തെ അയയ്ക്കണമെന്ന് പാക്ക് പ്രധാനമന്ത്രി ഷാഹിദ് കാഖൻ അബ്ബാസി ആവശ്യപ്പെട്ടിരുന്നു. യുഎൻ രക്ഷാസമിതിയുടെ പ്രമേയം കശ്മീർ വിഷയത്തിൽ പാലിക്കപ്പെടണം. ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്വയംനിർണയാവകാശം ലോകം മാനിക്കണമെന്നും അതിലൂടെ മാത്രമേ കശ്മീർ പ്രശ്നപരിഹാരം സാധ്യമാകുകയുള്ളൂവെന്നും പാക്ക് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ചൈനയ്‌ക്കു കശ്‌മീർ തർക്കപരിഹാരത്തിൽ നിർണായക പങ്കുവഹിക്കാനാകുമെന്ന ഹുറിയത് കോൺഫറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖിന്റെ പ്രസ്‌താവനയ്‌ക്കു പിന്നാലെയും ചൈനയുടെ നിലപാടിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ ദോക് ലാ വിഷയം നിലനിന്നിരുന്നപ്പോൾ ഇന്ത്യയെ മാനസികമായി തകർക്കാൻ കശ്മീർ ഉയർത്തിക്കൊണ്ടുവരാൻ ചൈന ശ്രമിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button