ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെത്തിയ ബലൂചിസ്ഥാന് നേതാവ് പിടിയിൽ. ക്വറ്റ വിമാനത്താവളത്തിൽ വന്നിറങ്ങിയ ബലൂചിസ്ഥാന് നേതാവ് നാവാബ്സദാ ഖാസീൻ മാരിയെ ആണ് പിടിയിലായത്. 2000 ജനുവരിയിൽ ജസ്റ്റീസ് നവാസ് മാരി കൊല്ലപ്പെട്ട കേസിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ജസ്റ്റീസ് നവാസ് മാരി കൊല്ലപ്പെട്ട കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതോടെ വിദേശത്തേക്ക് കടന്ന ഖാസീൻ കഴിഞ്ഞ 18 വർഷമായി യുഎഇയിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇനിയുള്ള കാലം തന്റെ ജനത്തോടൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തിലാണ് തിരികെ എത്തിയതെന്ന് ബലൂചിസ്ഥാന് പ്രവിശ്യയിലെ മുൻ ആഭ്യന്തരമന്ത്രി കൂടിയായിരുന്ന സീൻ പറഞ്ഞു.
ബലൂചിസ്ഥാന് സർക്കാർ ഖാസീന്റെ മടങ്ങിവരവിൽ എതിർപ്പ് പറഞ്ഞിട്ടില്ല. ഖാസീനെതിരെ കേസ് നിലവിലുണ്ടെങ്കിൽ നിയമ കോടതിയെ അഭിമുഖീകരിക്കേണ്ടി വരും. ഖാസീന്റെ മടങ്ങിവരുമായി ബന്ധപ്പെട്ട് യുഎഇയുമായി ഇടപെടൽ നടത്തിയിട്ടുണ്ടെന്ന ആരോപണം ബലൂചിസ്ഥാന് ആഭ്യന്തരമന്ത്രി സർഫ്രാസ് ബഗ്തി നിഷേധിച്ചു.
Post Your Comments