Latest NewsNewsGulf

സൗദിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്

റിയാദ് : സൗദി അൽഖസീമിലെ മാളുകളിൽ സമ്പുർണ സൗദിവൽക്കരണത്തിന് തുടക്കമായി. അൽ ഖസീം തൊഴിൽ ,സാമൂഹിക വികസന മന്ത്രാലയ ശാഖാ പബ്ലിക് റിലേഷൻസ് മേധാവി അഹമ്മദ് അൽ മാരിഖ് ആണ് ഇക്കാര്യം അറിയിച്ചത്. മാളുകളിൽ ഇനി മുതൽ വിദേശികളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങൾക്ക് 20,000 റിയാൽ പിഴ ചുമത്താനും ,വിദേശ തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ചു തുക ഇരട്ടിയാക്കാനും ആണ് തീരുമാനിച്ചിട്ടുള്ളത്.

സൗദിയിൽ നേരത്തെ മൊബൈൽ ഫോൺ വിൽപ്പനയിലും,ഫോൺ അറ്റകുറ്റ പണിയിലും സമ്പുർണ സൗദി വൽക്കരണം നടപ്പാക്കിയിരുന്നു. ഷോപ്പിങ് മാൾ സൗദി വൽക്കരണ പദ്ധതിയിലൂടെ 4000ത്തിലധികം സ്വദേശികൾക്കു ജോലി ലഭിക്കുമെന്നാണ് കണക്കാക്കുന്നത് .അൽ ഖസീം ഗവർണറേറ്റിന്റെ പിന്തുണയോടെ തൊഴിൽ, സാമൂഹിക ,മുൻസിപ്പൽ, ഗ്രാമകാര്യ, വാണിജ്യ, നിക്ഷേപ ,ആഭ്യന്തര മന്ത്രാലയങ്ങൾ സഹകരിച്ചാണ് സൗദി വൽക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button