Latest NewsSaudi ArabiaNewsInternationalGulf

ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണ നടപടികൾ ആരംഭിച്ച് സൗദി അറേബ്യ

റിയാദ്: ആരോഗ്യ മേഖലയിലെ സ്വദേശികവത്കരണ നടപടികൾ ആരംഭിച്ച് സൗദി അറേബ്യ. രാജ്യത്തെ ആരോഗ്യ മേഖലയിലെ പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമുള്ള തൊഴിലുകളിൽ ഏതാണ്ട് അറുപത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്.

Read Also:  പന്നിയങ്കര ടോൾ പ്ലാസയിലെ അമിത ടോൾ നിരക്ക്: പാലക്കാട്-തൃശൂർ റൂട്ടിൽ ഇന്ന് മുതൽ അനിശ്ചിതകാല ബസ് സമരം

ഇതിന് പുറമെ, മെഡിക്കൽ മേഖലയിലെ എഞ്ചിനീയറിംഗ്, ടെക്‌നിക്കൽ തൊഴിലുകളിൽ 30 ശതമാനവും, സെയിൽസ്, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം തുടങ്ങിയ തൊഴിലുകളിൽ 40 ശതമാനവും സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മെഡിക്കൽ ലാബ്, റേഡിയോളജി, ഫിസിയോതെറാപ്പി, തെറപ്യൂട്ടിക് ന്യൂട്രീഷൻ തുടങ്ങിയ മേഖലകളിലെ തൊഴിലുകളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്.

Read Also:  ഭാവിയില്‍ അച്ഛനില്ലാത്ത കുഞ്ഞുങ്ങള്‍ സാധ്യമാകും: ചൈനയിലെ ലാബിലെ പരീക്ഷണം വിജയകരം, ‘കന്യാ ജനനം’ എന്ന് വിശേഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button