റിയാദ്: സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ച് സൗദി അറേബ്യ. തൗതീൻ 2 എന്ന ഈ പദ്ധതിയ്ക്ക് സൗദി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്പ്‌മെന്റ് വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽ രജ്ഹി തുടക്കം കുറിച്ചത്. രാജ്യത്തെ സ്വകാര്യ മേഖലയിൽ സൗദി പൗരന്മാർക്ക് 170000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സൗദി അറേബ്യയിലെ വിവിധ തൊഴിൽ മേഖലകളിലായാണ് ഈ സ്വദേശിവത്കരണ നടപടികൾ നടപ്പിലാക്കുന്നത്.
വ്യവസായ മേഖലയിൽ ഇരുപത്തയ്യായിരം തൊഴിലവസരങ്ങളും, ആരോഗ്യ മേഖല, ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്‌സ് മേഖല, റിയൽ എസ്റ്റേറ്റ് കെട്ടിടനിർമ്മാണ മേഖല എന്നിവയിൽ ഇരുപതിനായിരം തൊഴിലവസരങ്ങൾ വീതവും, ടൂറിസം മേഖലയിൽ മുപ്പതിനായിരം തൊഴിലവരങ്ങളും സ്വദേശികൾക്കായി കണ്ടെത്തുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു. തൗതീൻ 2 പദ്ധതിയുടെ ഭാഗമായി സൂപ്പർവൈസറി തസ്തികകൾ, സാങ്കേതിക നൈപുണ്യം ആവശ്യമുള്ള തസ്തികകൾ എന്നിവയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് മന്ത്രാലയം പ്രാധാന്യം നൽകുന്നത്. സൗദിയിലെ തൊഴില്ലായ്മ നിരക്ക് 7 ശതമാനത്തിൽ താഴെ എത്തിക്കുന്നതാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.
Read Also: തീരദേശ പരിപാലന നിയമ ലംഘനം: ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ അന്വേഷണം നടത്താൻ കോടതി
Post Your Comments