റിയാദ്: വിനോദ കേന്ദ്രങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൊരുങ്ങി സൗദി അറേബ്യ. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ വിനോദകേന്ദ്രങ്ങളിലെ ഏതാണ്ട് എഴുപത് ശതമാനം തൊഴിലുകളിൽ ഇത്തരത്തിൽ സൗദി പൗരന്മാരെ നിയമിക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
രാജ്യത്തെ ഇൻഡോർ കൊമേർഷ്യൽ കേന്ദ്രങ്ങളുടെ അകത്ത് പ്രവർത്തിക്കുന്ന വിനോദകേന്ദ്രങ്ങളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കാനും അധികൃതർ തീരുമാനിച്ചു. ഇത്തരം കേന്ദ്രങ്ങളിലെ ബ്രാഞ്ച് മാനേജർ, ഡിപ്പാർട്ട്‌മെന്റ് മാനേജർ, ഡിപ്പാർട്ട്‌മെന്റ് സൂപ്പർവൈസർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ക്യാഷ് സൂപ്പർവൈസർ, സെയിൽസ്, മാർക്കറ്റിംഗ് തൊഴിലുകളാണ് സ്വദേശിവത്കരിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments