തിരുവനന്തപുരം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിനുകൾ റദ്ദാക്കി. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള നിർമാണ ജോലികൾ അമ്പലപ്പുഴയിൽ നടക്കുന്നതിനാൽ മൂന്നു ട്രെയിനുകൾ പൂർണമായി റദ്ദാക്കിയാതായി റെയിൽവെ അറിയിച്ചു. മറ്റു ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും സമയം പുനഃക്രമീകരിക്കുകയും ചെയ്തു.
ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം മെമു (66302), കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം മെമു (66301), ആലപ്പുഴ- കായംകുളം പാസഞ്ചർ (56377) എന്നിവയാണു റദ്ദാക്കിയ ട്രെയിൻ സർവീസുകൾ. വെള്ളിയാഴ്ച ആലപ്പുഴയിൽ നിന്നാകും കായംകുളം- എറണാകുളം പാസഞ്ചർ (56380) എറണാകുളത്തേയ്ക്ക് യാത്ര പുറപ്പെടുക. എറണാകുളം- കായംകുളം പാസഞ്ചർ (56381) ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കും.
55 മിനിറ്റ് വൈകി ഉച്ച കഴിഞ്ഞു 2.57നായിരിക്കും കായംകുളം- എറണാകുളം പാസഞ്ചർ ആലപ്പുഴയിൽ നിന്നു പുറപ്പെടുക. തിരുവനന്തപുരത്തു നിന്നു രാവിലെ 9.50നു ലോക്മാന്യതിലകിനു പുറപ്പെടേണ്ട നേത്രാവതി എക്സ്പ്രസ് (16346) ഒന്നര മണിക്കൂർ വൈകി 11.20നു പുറപ്പെടും. കൊച്ചുവേളി- ഇൻഡോർ എക്സ്പ്രസ്(19331) 35 മിനിറ്റ് ഹരിപ്പാട് പിടിച്ചിടും.
Post Your Comments