മുംബൈ: ജിയോ ഫീച്ചര്‍ ഫോണ്‍ വിതരണം ഒക്ടോബര്‍ ഒന്നിലേയ്ക്ക് നീട്ടിയേക്കും. വന്‍തോതില്‍ ഡിമാന്‍ഡ് കൂടിയതോടെ ഓഗസ്റ്റ് 24ന് തുടങ്ങിയ ബുക്കിങ് ഇടയ്ക്കുവെച്ച് നിര്‍ത്തിയിരുന്നു. സെപ്റ്റംബര്‍ 21മുതല്‍ ഫോണ്‍ വിതരണം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കഴിഞ്ഞ മാസം കമ്പനി പുറത്തുവിട്ട കണക്കുപ്രകാരം പത്ത് ലക്ഷത്തോളം ഫോണുകളാണ് ബുക്ക് ചെയ്തത്.
ജിയോ ഫീച്ചര്‍ ഫോണ്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായും ഓഫ് ലൈനായും ഡെലിവറി സ്റ്റാറ്റസ് പരിശോധിക്കാന്‍ കഴിയും. ഓണ്‍ലൈനിലാണെങ്കില്‍ മൈ ജിയോ ആപ്പില്‍ ട്രാക്ക് ഓര്‍ഡറിലെത്തി വിവരങ്ങള്‍ നല്കിയാല് മതി.
ഓഫ്ലൈനില് വിവരം ലഭിക്കാന്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍നിന്ന് കസ്റ്റമര്‍ കെയര്‍ നമ്പറായ 18008908900ലേയ്ക്ക് വിളിക്കുക. ഉടനെതന്നെ എസ്എംഎസ് ലഭിക്കും. ഡെലിവറി തിയതിയും സ്റ്റോര്‍ വിവരങ്ങളും അതിലുണ്ടാകും.
ഫോണ്‍ കിട്ടുന്ന തിയതി ലഭിച്ചാല്‍ ബാക്കിയുള്ള തുകയായ 1000 രൂപ നല്കി സ്റ്റോറില്‍നിന്ന് ഫോണ്‍ സ്വന്തമാക്കാം. 153 രൂപയില്‍ തുടങ്ങുന്ന ഡാറ്റ പായ്ക്ക് തിരഞ്ഞെടുക്കുകയുമാകാം.
Post Your Comments