ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം മോദിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകിച്ചതായി കോണ്‍ഗ്രസിന്റെ ആരോപണം. ഇന്നാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയത്.
മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 12.30ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് കമ്മിഷന്‍ ആദ്യം അറിയിച്ചത്. എന്നാല്‍ പിന്നീടത് മൂന്ന് മണിയിലേക്ക് മാറ്റകയായിരുന്നു. പ്രധാനമന്ത്രി രാജസ്ഥാനിലെ അജ്മീറില്‍ സംസാരിക്കുന്നതിനാലാണ് വാര്‍ത്ത സമ്മേളനം വൈകിച്ചതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മുഖ്യമന്ത്രി വസുന്ധരരാജെ സംസ്ഥാനത്ത് നടത്തിയ യാത്രയുടെ അവസാനവും ഈ ചടങ്ങിലായിരുന്നു. വാര്‍ത്ത സമ്മേളനത്തിന് ശേഷം പെരുമാറ്റച്ചട്ടം നിലവില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ നടത്താന്‍ കഴിയില്ല.
എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളുക.യായിരുന്നു. കൃത്യസമയത്ത് എത്താനും മാധ്യമപ്രവര്‍ത്തകരുടെ സൗകര്യത്തിനുമാണ് സമയം മാറ്റിയതെന്ന് അവര്‍ അറിയിച്ചു.
Post Your Comments