ഡൽഹി : ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം തുടരാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചുവെന്ന് റിപ്പോർട്ട്. അസംബ്ലി തെരഞ്ഞെടുപ്പ് വൈകുന്നതാണ് കാരണം.ജൂലൈ മൂന്നിന് രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇത് അവസാനിപ്പിക്കേണ്ടെന്നാണ് തീരുമാനം.
ജൂലൈ മൂന്ന് മുതല്‍ പിന്നീടുള്ള ആറ് മാസക്കാലം കൂടി സംസ്ഥാനത്ത് രാഷ്ട്പതി ഭരണമായിരിക്കും നടക്കുക.രണ്ട് പതിറ്റാണ്ടിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ജമ്മു കാശ്മീര്‍ വീണ്ടും രാഷ്ട്രപതി ഭരണത്തിന് കീഴിലായത്. 2018 ഡിസംബര്‍ മാസത്തിലായിരുന്നു ഗവര്‍ണര്‍ സത്യ പാല്‍ മാലിക് രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കത്തയച്ചത്.
ജമ്മു കാശ്മീരില്‍ സംയുക്ത സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ തീരുമാനത്തെ എതിര്‍ത്താണ് സത്യ പാല്‍ മാലിക് രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്തത്.
സംസ്ഥാനത്തെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ ജമ്മു കാശ്മീരിലെ അസംബ്ലി തെരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചിട്ടുമില്ല.
Post Your Comments