അമ്പലപ്പുഴ: തകഴി ആശുപത്രിക്കു സമീപം റെയില്‍വേ ട്രാക്കിനടുത്തു പൊന്തക്കാട്ടില്‍നിന്നു യുവാവിന്റെ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കാടു വെട്ടിത്തെളിക്കുന്നതിനിടെ റെയില്‍വേ ജീവനക്കാരാണ് അരയില്‍ പ്ലാസ്റ്റിക്ക് കയര്‍ കെട്ടിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. നാലു മാസം മുമ്പ് കാണാതായ വര്‍ഗീസ് ഔസേഫിന്റേതാകാം അസ്ഥികൂടമെന്ന നിഗമനത്തിലാണു പോലീസ്.
വര്‍ഗീസ് ഔസേഫിനെ കാണാതായ സംഭവത്തില്‍ നാലു മാസം മുമ്പ് എടത്വാ പോലീസ് കേസെടുത്തിരുന്നു. സംഭവസ്ഥലത്തുനിന്ന് പഴ്സ്, പാന്റ്, തകഴി ചെക്കിടിക്കാട് തുരുത്തിമാലവീട്ടില്‍ ഔസേഫ് തോമസിന്റെ മകന്‍ വര്‍ഗീസ് ഔസേഫ്(ഷിന്റോ- 26) എന്നയാളിന്റെ ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും പോലീസിനു ലഭിച്ചു. തകഴി സ്വദേശി മധു (48) ഏപ്രില്‍ 20 നു മുങ്ങിമരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വര്‍ഗീസ് ഔസേഫിനു നുണപരിശോധന നടത്താന്‍ പോലീസ് ശ്രമിച്ചിരുന്നു.
സുഹൃത്തുക്കളെ പോലീസ് നുണപരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും വര്‍ഗീസ് ഔസേഫ് പരിശോധനക്കെത്തിയിരുന്നില്ല. പിന്നീടാണു കാണാതായത്. അമ്മയുടെ രക്തസാമ്പിള്‍ ഡി.എന്‍.എ. പരിശോധനയ്ക്കു വിധേയമാക്കിയാലേ വര്‍ഗീസ് ഔസേഫിന്റേതാണോയെന്നു സ്ഥീരീകരിക്കാനാകൂവെന്ന് അമ്പലപ്പുഴ എസ്.ഐ: എം.രജീഷ് കുമാര്‍ പറഞ്ഞു.
Post Your Comments