ചെന്നൈ : കൊഹ്‌ലിയുടെ സെഞ്ച്വറി നേട്ടത്തില്‍ വിശദീകരണവുമായി സ്മിത്ത് രംഗത്ത്. ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലാണ് വിരാട് കൊഹ്‌ലിക്കും സ്റ്റീവ് സ്മിത്തിനും സ്ഥാനം. എന്നാല്‍ ഏകദിനത്തില്‍ സ്മിത്തിനെക്കാള്‍ മേല്‍ക്കൈ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്ക് ഉണ്ട്. 30 സെഞ്ചുറികളാണ് കൊഹ്‌ലിയുടെ പേരില്‍ ഉളളത്. സെഞ്ചുറി മാത്രമല്ല റണ്‍സും ശരാശരിയുമെല്ലാം കൊഹ്‌ലിക്ക് തന്നെ കൂടുതല്‍.
എന്നാല്‍ വിരാട് കൊഹ്‌ലിയുടെ ഈ നേട്ടത്തില്‍ അത്ഭുതമൊന്നുമില്ല എന്നാണ് സ്റ്റീവ് സ്മിത്തിന്റെ വിലയിരുത്തല്‍. ഇന്ത്യ തങ്ങളെക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നത് കൊണ്ടാണ് വിരാട് കൂടുതല്‍ സെഞ്ചുറി അടിക്കുന്നത് എന്നാണ് സ്മിത്ത് പറയുന്നത്. കൊഹ്‌ലി ഇതിനോടകം എത്ര മത്സരം കളിച്ചു. ഞങ്ങള്‍ കുറച്ച് മാത്രമേ കളിക്കുന്നുള്ളൂ ഇതായിരുന്നു കൊഹ്‌ലിയുടെ സെഞ്ചുറികളെക്കുറിച്ച് സ്മിത്തിന്റെ പ്രതികരണം.
കാര്യം സ്റ്റീവ് സ്മിത്ത് പറയുന്നതില്‍ ചില്ലറ കാര്യമൊക്കെയുണ്ട് എന്നതാണ് ശരി. എന്ന് കരുതി അത് മൊത്തം ശരിയാണ് എന്ന് പറയാനും പറ്റില്ല. 195 ഏകദിനത്തില്‍ നിന്നാണ് വിരാട് കൊഹ്‌ലി 30 സെഞ്ചുറി അടിച്ചത്. പക്ഷേ സെഞ്ചുറി നേട്ടത്തില്‍ കൊഹ്‌ലിയുടെ പാതി പോലും സ്മിത്തിനില്ല. വെറും എട്ടെണ്ണം. താന്‍ സെഞ്ചുറിക്ക് വേണ്ടി കളിക്കാറില്ല എന്നാണ് സ്മിത്ത് പറയുന്നത്. ഇത് തന്നെയാണ് കൊഹ്‌ലിയും പറയുന്നത്.
Post Your Comments