Latest NewsIndiaNews

കോവിഡ് പ്രതിരോധം; 2 കോടി രൂപ സംഭാവന നല്‍കി കോഹ്‌ലിയും അനുഷ്‌കയും

കോവിഡിന്റെ ഒന്നാം തരംഗത്തില്‍ ഇരുവരും ചേര്‍ന്ന് 3 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌കയും. 2 കോടി രൂപ സംഭാവന നല്‍കുന്നതായി ഇരുവരും അറിയിച്ചു. #InThisTogether എന്ന ഒരു ക്യാമ്പയിനും ഇരുവരും തുടക്കം കുറിച്ചിട്ടുണ്ട്.

Also Read: ഓക്സിജന്‍ വിതരണം വഴി തിരിച്ചുവിടുന്നു; ബംഗാളിലെ അവസ്ഥ വിവരിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച്‌ മമത ബാനര്‍ജി

ധനശേഖരണ പ്ലാറ്റ്‌ഫോമായ കെറ്റോ ഇന്ത്യ വഴി ഏഴ് കോടി രൂപ സമാഹരിക്കാനാണ് കോഹ്‌ലിയും അനുഷ്‌കയും ലക്ഷ്യമിടുന്നത്. എല്ലാവരും ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരുവരും വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഇതുവരെ നല്‍കിയ സഹായങ്ങള്‍ക്കെല്ലാം അപ്പുറമുള്ള സഹായമാണ് ഇപ്പോള്‍ നല്‍കേണ്ടതെന്ന് കോഹ്‌ലി പറഞ്ഞു.

കെറ്റോയിലൂടെ നടത്തുന്ന ഏഴ് ദിവസം നീണ്ട ധനസമാഹരണത്തിലൂടെ ലഭിക്കുന്ന തുക ആക്ട് ഗ്രാന്റ്‌സിലേക്ക് നല്‍കും. ഈ സംഘടനയിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്‌സിജന്‍ വിതരണവും, ബോധവല്‍ക്കരണ ക്ലാസുകളും, ടെലിമെഡിസിന്‍ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ ഇരുവരും ചേര്‍ന്ന് 3 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button