തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, മുന്‍മന്ത്രി ഇ.പി. ജയരാജന്‍ എന്നീ നേതാക്കള്‍ മതതീവ്രവാദികളുടെ ഹിറ്റ്ലിസ്റ്റില്‍. മുതിര്‍ന്ന നേതാക്കളുടെ ജീവനു ഭീഷണിയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
മുഹമ്മദ് യാസിന്‍, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ വിശ്വാസ് എന്നിവര്‍ പങ്കെടുത്ത സുരക്ഷാ അവലോകനസമിതി തീരുമാന പ്രകാരം, മുസ്ലിം, സംഘപരിവാര്‍ സംഘടനകളില്‍നിന്ന് അപായഭീഷണിയുള്ള കോടിയേരിക്കും ജയരാജന്‍മാര്‍ക്കും സെഡ്, െവെപ്ലസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
മുസ്ലിം ലീഗ്, എസ്.ഡി.പി.ഐ, സംഘപരിവാര്‍ സംഘടനകള്‍ എന്നിവയില്‍നിന്നു ഭീഷണി നേരിടുന്ന പി. ജയരാജനെപ്പറ്റി ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ഇപ്പോഴുള്ള െവെപ്ലസ് സുരക്ഷ തുടരാനാണു ശിപാര്‍ശ ഉയര്‍ന്നു വന്നിരിക്കുന്നത്. സമിതിയുടെ വിലയിരുത്തല്‍ പ്രകാരം കോടിയേരിക്കും ഇ.പി. ജയരാജനുമെതിരേ ഏതു നിമിഷവും ആക്രമണമുണ്ടാകം.
സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ടു രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനു ഭീഷണിയുള്ളതിനാല്‍ െവെ കാറ്റഗറി സുരക്ഷ അനിവാര്യമാണ്. കൂടാതെ,
ബി.ജെ.പി. നേതാക്കളായ എം.ടി. രമേശ്, സി.കെ. പത്മനാഭന്‍, കെ. സുരേന്ദ്രന്‍ എന്നിവരും ഭീഷണി നേരിടുന്നു. എം.ടി. രമേശ്, ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എം.എല്‍.എയുടെയും യാത്രകളില്‍ ജാഗ്രത പുലര്‍ത്തണം. സെഡ് കാറ്റഗറി സുരക്ഷയില്‍ കഴിയുന്ന മുന്‍കേന്ദ്രമന്ത്രി എ.കെ. ആന്റണിക്കു വലിയ ഭീഷണികളില്ലെന്നും സുരക്ഷ െവെ കാറ്റഗറിയിലേക്കു മാറ്റാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു മുന്‍കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുഭീഷണിയുണ്ട്. എം.എല്‍.എമാരായ ഐ.സി. ബാലകൃഷ്ണനും സി.കെ. ശശീന്ദ്രനും മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് വ്യക്തമാക്കുന്നു.
Post Your Comments