ദുബായ്: ലിംഗസമത്വം അനിവാര്യമെന്നു യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു. ഭാവിയില്‍ യു.എ.ഇ.യുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ വനിതകളുടെ സംഭാവന നിര്‍ണായകമാണ്. പൊതു-സ്വകാര്യ തൊഴില്‍മേഖലയ്ക്കുള്ള ലിംഗസമത്വ മാര്‍ഗനിര്‍ദേശ രേഖ പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ഗനിര്‍ദേശ രേഖ അനുസരിച്ച് വേണം പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍. നമ്മുടെ ഭരണഘടന യു.എ.ഇ.യിലെ എല്ലാ പൗരന്മാര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കാനായി വിഭാവനം ചെയ്തിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ് വിവിധ മേഖലകളിലെ സ്ത്രീകളുടെ പങ്കാളിത്തവും നേട്ടങ്ങളുമെന്നു ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ആദ്യ ലിംഗ സമത്വ മാര്‍ഗനിര്‍ദേശ രേഖ ചടങ്ങില്‍ പുറത്തിറക്കി. ഈ രേഖയുടെ അടിസ്ഥാനത്തില്‍ യുഎഇയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ കാരണമാകും. ഇതു വഴി ലിംഗസമത്വം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോളതലത്തില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ ലക്ഷ്യമിട്ടാണ് 2015 ല്‍ യുഎഇ ജന്‍ഡര്‍ ബാലന്‍സ് കൗണ്‍സിലിനു തുടക്കമിട്ടത്.
Post Your Comments