Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KozhikodeKeralaNattuvarthaLatest NewsNews

സ്ത്രീപുരുഷസമത്വം പ്രകൃതിവിരുദ്ധം, നടപ്പാക്കാൻ ശ്രമിച്ച പാശ്ചാത്യ രാജ്യങ്ങളിലെ ദുരവസ്ഥ പഠനവിധേയമാക്കണം

കോഴിക്കോട്: പ്രകൃതിവിരുദ്ധമായ സ്ത്രീപുരുഷസമത്വം നടപ്പാക്കാൻ ശ്രമിച്ചതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലെ ദുരവസ്ഥ പഠനവിധേയമാക്കാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന ഓറിയന്റേഷൻ ക്യാമ്പ് ആവശ്യപ്പെട്ടു. സമൂഹത്തിൽ നിലനിൽക്കുന്ന കുടുംബഭദ്രതയും ധാർമികജീവിതവും ഇല്ലായ്മ ചെയ്ത് ലൈംഗിക അരാജകത്വം വളർത്താനുള്ള ശ്രമങ്ങൾക്കെതിരെ സമൂഹം കടുത്ത ജാഗ്രത പാലിക്കണമെന്നും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പറഞ്ഞു.

സംസ്ഥാനത്തെ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ചില വിദ്യാർത്ഥി യുവജന സംഘടനകളുടെ നേതൃത്വത്തിലണ് ഇത്തരം ആശയ പ്രചാരണം വ്യാപകമായി നടത്തിവരുന്നതെന്നും മതനിരാസവും സ്വതന്ത്ര ചിന്താഗതികളും വളർത്തി ലിബറൽ ജീവിതസംസ്‌കാരം വളർത്തിയെടുക്കാനാണ് ചില വിദ്യാർത്ഥി യുവജന സംഘടനകൾ ശ്രമിക്കുന്നതെന്നും ഓർഗനൈസേഷൻ ഭാരവാഹികൾ പറഞ്ഞു. ഇത്തരം ആശയപ്രചാരണം നടത്തുന്ന പ്രസ്ഥാനങ്ങളെ വെള്ളപൂശാനുള്ള പ്രസ്താവനകളിറക്കുന്ന ചില മുസ്ലിം സംഘടനാ നേതാക്കളുടെ നിലപാടിനെ ക്യാമ്പ് ശക്തമായി അപലപിച്ചു.

സഖാവിനെ കൊന്നിട്ട് രണ്ടാം ദിവസം യോഗം നടത്തണ്ടെന്ന് സിപിഎം:നിങ്ങൾക്ക് തിരുവാതിര കളിക്കുന്നതിന് അത് തടസമല്ലേയെന്ന് വനിതകൾ

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്ന സാഹചര്യം തിരിച്ചറിയപ്പെടാതെ പോകുന്നത് ഉത്തമസമൂഹസൃഷ്ടിയെ പ്രതികൂലമായി ബാധിക്കുമെന്നും മുസ്ലിം സംഘടനകൾക്കിടയിൽ നിലനിൽക്കുന്ന ഏകോപന സംവിധാനങ്ങൾ തകർക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാനുള്ള ജാഗ്രത മുസ്ലിം നേതൃത്വം കാണിക്കണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button