Latest NewsKeralaIndiaNews

പെണ്ണിനെ പടച്ചതും പുരുഷനെ പടച്ചതും രണ്ട് രീതിയിൽ, തലച്ചോറിന്റെ തൂക്കം വരെ വ്യത്യാസമുണ്ട്: അബ്ദുല്‍ ഹകീം അസ്ഹരി

കോഴിക്കോട്: സംസ്ഥാനത്താദ്യമായി ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കിയ ബാലുശ്ശേരി സ്‌കൂളിനെതിരെ അബ്ദുല്‍ ഹകീം അസ്ഹരി. പുരുഷനെ പോലെ വസ്ത്രം ധരിക്കാന്‍ പെണ്ണിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പെൺവസ്ത്രം ധരിക്കുന്നതിലൂടെ സ്‌കൂളിലെ കുട്ടികൾക്ക് ഓടാനും ചാടാനും കഴിയുന്നില്ല എന്ന് പറയുന്നത് ബാലിശമായ വാദമല്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. ആണിന്റെയും പെണ്ണിന്റെയും തലച്ചോറിന്റെ തൂക്കം വ്യത്യാസമുണ്ടെന്നും പെണ്ണിന്റേത് 8 ആണെങ്കിൽ പുരുഷന്റേത് 13 ആണ് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Also Read:‘നരകത്തിലേക്കുള്ള കിണർ’: ഭൂമിയില്‍ നമുക്ക് കുഴിക്കാൻ കഴിയുന്ന ഏറ്റവും ആഴമേറിയദൂരം എത്രയാണ്, ശേഷം സംഭവിക്കുന്നത്‌ എന്ത്?

‘ഓടാൻ വേണ്ടി ആണോ സ്‌കൂളിൽ പോകുന്നത്? ശരീരത്ത് ഒരുപോലെ ആക്കാൻ എത്ര ശ്രമിച്ചാലും പെണ്ണിന് കഴിയില്ല. പെണ്ണിന്റെ മാറിടം ഉയർന്നു നിൽക്കും. അപ്പോൾ അതിനെ മറയ്ക്കുന്ന രീതിയിൽ ഉള്ള വസ്ത്രം പെണ്ണിന് വേണം. അതുകൊണ്ടാണ് മേൽത്തട്ടവും മക്കനയും മാറിടത്തിലേക്ക് തൂക്കിയിടണം എന്ന് പറയുന്നത്. പുരുഷന്റെ വസ്ത്രധാരണം പോലെ പെണ്ണിന് വസ്ത്രം ധരിക്കാൻ മാനസികമായി സാധിക്കുകയില്ല. അതുകൊണ്ടാണ് പൂവൻ കോഴിയുടെ ഡ്രസും പെൺകോഴിയുടെ ഡ്രസും വ്യത്യാസമുള്ളത്. കുരങ്ങിൽ നിന്നാണ് അവസാനം മനുഷ്യൻ ഉണ്ടായതാണ് എന്ന് വിശ്വസിക്കുന്ന ലിബറലിസ്റ്റുകൾ തന്നെയാണ് ഇത് രണ്ടും രണ്ടാകാൻ പറ്റില്ല. രണ്ടും ഒന്നായി മാറണം എന്ന് പറയുന്നത്. ഇതെങ്ങനെയാണ് സാധിക്കുക? ആണിന്റെയും പെണ്ണിന്റെയും തലച്ചോറിന്റെ തൂക്കം വ്യത്യാസമുണ്ട്. പെണ്ണിന്റേത് 8 ആണെങ്കിൽ പുരുഷന്റേത് 13 ആണ്. പെണ്ണിനെ പടച്ചതും പുരുഷനെ പടച്ചതും രണ്ട് രീതിയിലാണ്. വസ്ത്രധാരണ രീതിയും അങ്ങനെ തന്നെ ആണ്. പുരുഷന്റെ വസ്ത്രധാരണം പോലെ സ്ത്രീയ്ക്ക് ധരിക്കാൻ കഴിയില്ല. അവരുടെ ശരീരപ്രകൃതിക്ക് യോജിച്ചത് ആയിരിക്കണം വസ്ത്രം’, അബ്ദുല്‍ ഹകീം പറയുന്നു.

അടുത്തിടെയാണ് ബാലുശേരി സ്‌കൂൾ ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി നടപ്പാക്കിയത്. എന്നാൽ, ഇതിനെതിരെ ചില വിദ്യാർത്ഥി സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ലിംഗ-നിഷ്‌പക്ഷമായ യൂണിഫോം മനുഷ്യശരീരത്തെ ഒരു വസ്തുവായി വീക്ഷിക്കാൻ പുരുഷന്മാരെ പ്രാപ്തരാക്കുന്ന ബോധത്തെ തകർക്കുമെന്ന് സോഷ്യൽ മീഡിയ വിശകലനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button