KeralaNattuvarthaLatest NewsNews

സ്ത്രീകള്‍ക്ക് തുല്യത ലഭിക്കാൻ ഒരുപാട് ദൂരം പോകണമെന്ന് മുഖ്യൻ: സഖാവ് മറന്നു, വാളയാർ, പാലത്തായി, ഓർമ്മിപ്പിച്ച് വിമർശകർ

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് തുല്യ അവകാശം ലഭിക്കാൻ ഇനിയും ഒരുപാട് ദൂരം പോകണമെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക് കുറിപ്പിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സോഷ്യൽ മീഡിയ. വാളയാറും, പാലത്തായിയും ഓർമ്മിപ്പിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയുടെ വിമർശനം.

Also Read:സൗദിക്ക് നേരെയും ഹൂതി ആക്രമണം: ഡ്രോണുകൾ തകർത്തെന്ന് സഖ്യസേന, രണ്ട് പ്രവാസികൾക്ക് പരിക്കേറ്റു

ദേശീയ ബാലികാ ദിനത്തെക്കുറിച്ചായിരുന്നു ഫേസ്ബുക്കിലെ മുഖ്യമന്ത്രിയുടെ കുറിപ്പ്. ‘ഇന്ന് ദേശീയ ബാലികാ ദിനം വികസിതവും പുരോഗമനോന്മുഖവുമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടണമെങ്കിൽ സ്ത്രീകൾക്ക് തുല്യ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കാൻ കഴിയുന്ന സ്ഥിതി വിശേഷം സംജാതമാകണം. അത്തരമൊരു സമൂഹമായി മാറാൻ ഇനിയുമൊരുപാട് ദൂരം നമ്മൾ മുന്നോട്ടു പോകേണ്ടതുണ്ട്’- മുഖ്യമന്ത്രി കുറിച്ചു.

അതേസമയം, മുഖ്യമന്ത്രി പറഞ്ഞത് പോലെയുള്ള ഒരു സംരക്ഷണവും, തുല്യതയും ഇവിടെ നടപ്പാക്കുന്നില്ലെന്നാണ് സാമൂഹ്യമാധ്യമങ്ങളുടെ കണ്ടെത്തൽ. മലപ്പുറം തേഞ്ഞിപ്പാലത്ത് പോക്സോ കേസിലെ ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പുറത്തു വന്ന ആത്മഹത്യാകുറിപ്പിൽ സ്ഥലം എസ് ഐ യുടെ പേര് കൂടിയുണ്ടായിരുന്നു. നിരന്തരമായി പോലീസുകാർ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയും വിമർശനങ്ങൾ ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button