ദോഹ: 24 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നീക്കവുമായി ഖത്തര്‍. ബ്രിട്ടനില്‍ നിന്നുമാണ് ഖത്തര്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. ഇതിനുള്ള ‘ലെറ്റര്‍ ഓഫ് ഇന്റെന്റില്‍’ ഖത്തര്‍ പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയയും യുകെ ഡിഫന്‍സ് സെക്രട്ടറി മൈക്കല്‍ ഫാലനും ഒപ്പുവച്ചു.
ഖത്തറും ബ്രിട്ടിനും തമ്മിലുള്ള സഹകരണവും പിന്തുണയും വര്‍ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തീവ്രവാദത്തിനു എതിരെ ഒന്നിച്ചു പോരാടന്‍ ഇരു രാഷ്ട്രങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഇതിനകം ലോകത്തെ എട്ടുരാജ്യങ്ങള്‍ ടൈഫൂണ്‍ വിമാനം വാങ്ങിയിട്ടുണ്ട്. ബ്രിട്ടിഷ് റോയല്‍ വ്യോമസേനയുടെ പ്രതിരോധ മേഖലയിലെ സുപ്രധാന വിമാനങ്ങളില്‍ ഒന്നാണ് ടൈഫൂണ്‍ വിമാനം.
Post Your Comments