ന്യൂഡൽഹി: ശ്രീശാന്തിനു എതിരേ ബിസിസിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഒത്തുകളിയാരോപണവുമായി ബന്ധപ്പെട്ട് ബിസിസിഎെ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതു ദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ ബിസിസിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ഹൈക്കോടതി വിധി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നാണ് ബിസിസിഎെ സുപ്രീം കോടതിയിൽ അപ്പീൽ സമീപിച്ചത്.
വാതുവെപ്പു സംഘങ്ങളുമായി ചേർന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാൻ റോയൽസ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാൻ, അജിത് ചാന്ദില എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2013ലായിരുന്നു ഇത്. ഇവർക്ക് എതിരെ തെളിവില്ലെന്നു കണ്ടെത്തിയെ കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. ഇതേ തുടർന്ന് ശ്രീശാന്ത് നൽകിയ ഹർജിയെ തുടർന്നാണ് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കിയത്.
ശ്രീശാന്ത് 27 ടെസ്റ്റുകളിൽനിന്ന് 87 വിക്കറ്റും 53 ഏകദിനങ്ങളിൽനിന്ന് 75 വിക്കറ്റും പത്ത് ട്വന്റി- 20 നിന്ന് ഏഴു വിക്കറ്റും നേടിയിട്ടുണ്ട്.
Post Your Comments