ന്യൂയോർക്ക്: പ്രാദേശിക നിയമ ലംഘനം നടത്തിയെന്നു ചൂണ്ടിക്കാട്ടി അൽ ജസീറ ഡിസ്കവർ പബ്ലീഷർ ചാനൽ നീക്കം ചെയ്യണമെന്ന് സ്നാപ് ചാറ്റിന് നിർദേശം നൽകി സൗദി അറേബ്യൻ സർക്കാർ. വാൾ സ്ട്രീറ്റ് ജേർണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് അല്‍ ജസീറ. ഖത്തറിനു നേരെ സൗദി സഖ്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെങ്കില്‍ അവര്‍ ഉന്നയിച്ച 13 ആവശ്യങ്ങളില്‍ അല്‍ ജസീറ ചാനലിനെ നിരോധിക്കണം എന്നതായിരുന്നു സുപ്രധാന ആവശ്യം.
Post Your Comments