ഇന്ത്യൻ വ്യോമാക്രമണം നടന്നില്ലെന്ന രീതിയിൽ പ്രചാരണം നടത്തിയതിനു പിന്നിൽ ഐഎസ്‌ഐ എന്ന് റിപ്പോർട്ട്. ഐഎസ്‌ഐയുടെ സ്വാധീനമുള്ള അന്താരാഷ്ട്ര മാധ്യമമാണ് ആദ്യം ഇന്ത്യൻ വ്യോമാക്രമണം വ്യാജമാണെന്ന തരത്തിൽ വാർത്ത കൊടുത്തത്. ഇതിനായി ഒരു ദൃക്‌സാക്ഷിയെയും ഗ്രാമ വാസി എന്ന നിലയിൽ ഐഎസ്‌ഐ കൊടുത്തിരുന്നു. പിന്നീട് ചില മാധ്യമ ഏജന്‍സികളും ഇതിനെ പിന്തുടർന്ന് വാർത്ത കൊടുക്കുകയായിരുന്നു. പാക്ക് സൈന്യം കൊണ്ടു പോയി കാണിച്ച ദൃശ്യങ്ങളും വിവരങ്ങളും അല്‍ ജസീറ എന്ന അന്താരാഷ്ട്ര മാധ്യമം യാതൊരു അന്വേഷണവും നടത്താതെയാണ് പ്രസിദ്ധീകരിച്ചത്.
നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം എന്ന് അവകാശപ്പെടുന്ന ഈ ചാനൽ ലോക രാജ്യങ്ങളെ പോലും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് ഇതോടെ വ്യക്തമാകുന്നത്. അതെ സമയം ഇതിനു ഘടക വിരുദ്ധമായാണ് പ്രദേശവാസികളുടെ വിവരണം.ഇന്ത്യന്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് വന്ന ശേഷം ബാലക്കോട്ടെ പ്രദേശവാസികള്‍ ബോംബാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായ വിവരവും പുറത്ത് പറഞ്ഞിട്ടുണ്ട്. ബോംബ് സ്‌ഫോടനം നടന്ന ഉടനെ പാക്ക് സൈന്യം ഇവിടെ വളഞ്ഞതായും മൃതദേഹങ്ങള്‍ നീക്കം ചെയ്തതായുമായ വിവരങ്ങളാണ് അല്‍ ജസീറ വാര്‍ത്തക്ക് പിന്നാലെ പുറത്ത് വന്നത്.
കൂടാതെ മസൂദ് അസ്ഹർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. മസൂദ് അസ്ഹര്‍ മരണപ്പെട്ടില്ലെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പാക്ക് മാധ്യമങ്ങള്‍ കാണിക്കുന്നില്ല എന്നാണു ഇപ്പോൾ പലരുടെയും സംശയം. ഇന്ത്യ ബോംബിട്ട് തകര്‍ത്ത ബാലക്കോട്ടില്‍ മസൂദ് അസ്ഹറിന്റെ ഗസ്റ്റ് ഹൗസും ഉണ്ടായിരുന്നു. അൽ ജസീറ പോലും മസൂദിന്റെ മരണത്തെ കുറിച്ചോ അദ്ദേഹത്തിന്റെ എന്തെങ്കിലും ചിത്രങ്ങളോ വാർത്തയായി നൽകിയിട്ടില്ല. മസൂദ് അസ്ഹര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാ അതോ മരണപ്പെട്ടോഎന്ന ചോദ്യത്തിനും മരണപ്പെട്ടെങ്കില്‍ എങ്ങനെയെന്ന ചോദ്യത്തിനുമുള്ള മറുപടി പാക്കിസ്ഥാന്‍ ഭരണകൂടമാണ് ഇനി നല്‍കേണ്ടത്.
Post Your Comments