Latest NewsNewsInternational

വെസ്റ്റ് ബാങ്കില്‍ സൈനിക നടപടിക്കിടെ മാദ്ധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു

ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് ദാരുണ മരണം

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്ക് നഗരത്തില്‍ സൈനിക നടപടിക്കിടെ മാദ്ധ്യമപ്രവര്‍ത്തക ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. അള്‍ജസീറയിലെ മാദ്ധ്യമപ്രവര്‍ത്തകയായ ഷിറീന്‍ അബു അക്ലേയാണ് കൊല്ലപ്പെട്ടത്. പലസ്തീനിയന്‍ മാദ്ധ്യമപ്രവര്‍ത്തകയാണ് ഷിറീന്‍. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also:കോട്ടയത്ത് ഉരുൾപൊട്ടലിൽ വീട് തകർന്നു: കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ജെനിനിയില്‍ ഇസ്രയേലിന്റെ റെയ്ഡുകള്‍ പകര്‍ത്തുന്നതിനിടെ സൈന്യത്തിന്റെ വെടിയേല്‍ക്കുകയായിരുന്നു. മറ്റൊരു മാദ്ധ്യമപ്രവര്‍ത്തകനായ അലി സമൗദിക്കും വെടിയേറ്റിട്ടുണ്ട്. ഇയാളുടെ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പരിശോധനയ്ക്കിടെ പലസ്തീനിയന്‍ പൗരന്മാര്‍ ഇസ്രയേല്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തിരുന്നു. യാതൊരു പ്രകോപനവും കൂടാതെ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ നടത്തിയ തിരിച്ചടിയിലാണ് മാദ്ധ്യമ പ്രവര്‍ത്തക കൊല്ലപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button