തിരുവനന്തപുരം: ഇനി കേരള പൊലീസിന്റെ സുരക്ഷാ വലയത്തിലായിരിക്കും ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരായ ദമ്പതികളും പ്രായം ചെന്നവരും. ഇങ്ങനെ ആരോരും കൂട്ടിനില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നവര്‍ എത്രപേരുണ്ടെന്നുള്ള കണക്കെടുപ്പുകള്‍ പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച കണക്കെടുപ്പുകള്‍ നടത്തുന്നത് ജനമൈത്രി പൊലീസും ബീറ്റ് പൊലീസുമാണ്. അകം സംസ്ഥാനത്തെ എല്ലാ വീട്ടിലും പൊലീസുകാര്‍ വിവരശേഖരണാര്‍ഥമുള്ള സന്ദര്‍ശനം അടുത്തമാസം 31ന് പൂര്‍ത്തിയാക്കുമെന്നു ഡിജിപി: ലോക്നാഥ് ബെഹ്റ പറഞ്ഞു.
40 ലക്ഷത്തോളം വീടുകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതായി ബെഹ്റ പറഞ്ഞു. പൊലീസ് ഓരോ വീട്ടിലും താമസിക്കുന്നവരുടെ പേര്, വയസ്സ്, ബന്ധുക്കളുടെ വിവരം, വിദേശത്തുള്ളവരുടെ വിവരം എന്നിങ്ങനെ എല്ലാ കാര്യവും രേഖപ്പെടുത്തി സൂക്ഷിക്കും. അതിനുശേഷം സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകള്‍, വയോധികര്‍ മാത്രം താമസിക്കുന്ന വീടുകള്‍ എന്നിവിടങ്ങളില്‍ പൊലീസ് പ്രത്യേക നിരീക്ഷണവും പട്രോളിങ്ങും ഏര്‍പ്പെടുത്തുമെന്നു ബെഹ്റ പറഞ്ഞു.
കൂടുതല്‍ ഭവനസന്ദര്‍ശനം ദക്ഷിണമേഖലയിലെ ജില്ലകളിലാണ് നടന്നത്. ഉത്തരമേഖലയില്‍ വീടുകള്‍ തമ്മില്‍ അകലം കൂടുതലുള്ളതിനാല്‍ പൊലീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണം കുറവാണ്. ഉത്തരമേഖല, ദക്ഷിണമേഖലാ എഡിജിപിമാരോടും റേഞ്ച് ഐജിമാരോടും ജില്ലാ പൊലീസ് മേധാവികളോടും സമയബന്ധിതമായി ഭവനസന്ദര്‍ശനം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments