കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം വിട്ട മുന്‍ ജില്ലാ കമ്മിറ്റിയംഗം മനുതോമസിന് പൊലീസ് സംരക്ഷണം. ജില്ലാ പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. വീടിനും മനുവിന്റെ ഉടമസ്ഥതിയിലുള്ള സ്ഥാപനങ്ങള്‍ക്കും പൊലീസ് സംരക്ഷണം നല്‍കും. ആലക്കോട് പൊലീസിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്.
Read Also: എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം? രോഗലക്ഷണങ്ങള്‍ തിരിച്ചറിയാം
സുരക്ഷ വേണ്ടെന്ന് പൊലീസിനെ മനു തോമസ് അറിയിച്ചിരുന്നു. സിപിഎം നേതാവ് പി ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി മനു രംഗത്തെത്തിയിരുന്നു. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മനു തോമസിന് ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നു. മുഴുവന്‍ സമയ സുരക്ഷ എന്ന നിലക്കല്ല ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മനു സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് പൊലീസ് സംരക്ഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന ശേഷം മനു തോമസ് ഉന്നയിച്ചിരുന്നു. മനു തോമസിന്റെ വെളിപ്പെടുത്തലുകളില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ ഉള്‍പ്പെടെ അന്വേഷണം വേണമെന്നാണ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടത്.
Post Your Comments