ന്യൂഡല്‍ഹി: പ്രശസ്ത നടന്‍ മോഹന്‍ലാലിനു പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതില്‍ സഹകരിക്കാനുള്ള ക്ഷണമാണ് കത്തിലുള്ളത്. കത്തില്‍ മോദി ഹാത്മാ ഗാന്ധിയുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വിഷയമായ ശുചിത്വത്ത കുറിച്ച് സംസാരിക്കാനാണെന്ന് ആഗ്രഹമെന്നു പ്രാരംഭ ഭാഗത്തു തന്നെ പ്രതിപാദിക്കുന്നു.
എല്ലാവരും ശുചിതം പാലിക്കണമെന്നായിരുന്നു ഗാന്ധിജിയുടെ ആഗ്രഹം. ഈ ആഗ്രഹം സഫലമാക്കാനായി ഗാന്ധി ജയന്തി ദിനത്തില്‍ നമുക്ക് ഒരുമിച്ച് ശ്രമിക്കാം. പാവപ്പെട്ടവരോടും അശരണരോടും നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സേവനമാണ് ശുചിതമുള്ള ഭാരതം. ശുചിത്വമില്ലായ്മയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സമൂഹത്തിലെ താഴേക്കിടയില്‍ ഉള്ളവരാണെന്നു മോദി കത്തില്‍ അഭിപ്രായപ്പെടുന്നു.
ജനങ്ങള്‍ സ്വീകരിച്ച നടനെന്ന നിലയില്‍ സമൂഹത്തില്‍ വലിയൊരു പ്രതിഫലനം സൃഷ്ടിക്കാന്‍ താങ്കള്‍ക്ക് കഴിയും. താങ്കളുടെ പങ്കാളിത്തം കൊണ്ട് സ്വച്ഛ് ഭാരത് പദ്ധതിക്ക് വലിയ നേട്ടം ഉണ്ടാക്കാനാവും. അതിനാല്‍, വ്യക്തിപരമായി ഈ പദ്ധതിക്ക് പിന്തുണ പ്രഖ്യപിക്കാന്‍ ഞാന്‍ താങ്കളോട് ആവശ്യപ്പെടുകയാണ്. നരേന്ദ്ര മോദി എന്ന മൊബൈല്‍ ആപ്പിലൂടെ ലാലിന്റെ പ്രതികരണവും തന്നെ അറിയിക്കാമെന്ന് മോദി അറിയിചിട്ടുണ്ട്.
Post Your Comments