ന്യൂഡല്‍ഹി: എെ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ക്ക് കോടതി സമന്‍സ് അയച്ചു. ആന്‍ട്രിക്സ്-ദേവാസ് ഇടപാടുമായി ബന്ധപ്പെട്ടാണ് സമന്‍സ്. പ്രത്യേക കോടതിയാണ് ജി. മാധവന്‍നായര്‍ അടക്കമുള്ളവര്‍ക്ക് സമന്‍സ് അയച്ചത്. ഡിസംബര്‍ 23ന് പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണം.
ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷന്‍ ബംഗളൂരു ആസ്ഥാനമായ ദേവാസ് മള്‍ട്ടിമീഡിയയും തമ്മിലുണ്ടാക്കിയ കരാറില്‍ ദേവാസിന് 578 കോടി രൂപ ലഭിക്കുന്ന തരത്തില്‍ തിരിമറികള്‍ നടന്നുവെന്നാണ് കേസ്. മാധവന്‍നായര്‍ അടക്കമുള്ളവരെ പ്രതിചേര്‍ത്ത് സി.ബി.എെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ആന്‍ട്രിക്സ് കോര്‍പറേഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.ആര്‍ ശ്രീധരമൂര്‍ത്തി, ദേവാസ് മള്‍ട്ടി മീഡിയയിലെ ഉന്നത ഉദ്യോഗസ്ഥരെയും സി.ബി.എെ പ്രതിപട്ടികയില്‍ ഉള്പ്പെടുത്തിയിട്ടുണ്ട്ക്രിമിനല് ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ക്കു പുറമെ അഴിമതി നിരോധ നിയമത്തിലെ വകുപ്പുകളും മാധവന്‍ നായര്‍ അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്
Post Your Comments