1.രാജ്യത്തിന്റെ സ്വപ്നപദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തറക്കല്ലിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്നാണ് പദ്ധതിയ്ക്ക് അഹമ്മദാബാദിൽ തറക്കല്ലിട്ടത്.
എൻഡിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ചിരുന്നതാണ് ബുള്ളറ്റ് ട്രെയിന്‍. അഹമ്മദാബാദ് – മുംബൈ പാതയിൽ ആറു വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കുകയാണു ലക്ഷ്യം.
നൂറ്റിപ്പത്ത് ലക്ഷം കോടി ചെലവുവരുന്ന പദ്ധതി 81 ശതമാനം ജപ്പാൻ വായ്പയോടെയാണ് നടപ്പിലാക്കുന്നത്. 88000 കോടിയാണ് ജപ്പാൻ വായ്പ. അൻപത് വർഷംകൊണ്ട് തിരിച്ചടക്കേണ്ട വായ്പയ്ക്ക് 1 ശതമാനം പലിശയാണ് നൽകേണ്ടത്. മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗതയുള്ള ബുള്ളറ്റ് ട്രെയിൻ യാഥാർത്ഥ്യമായാൽ മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള 508 കിലോമീറ്റർ ദൂരം രണ്ടുമണിക്കൂർ കൊണ്ട് പിന്നിടാനാകും. 468 കിലോമീറ്റർ എലവേറ്റഡ് ട്രാക്കും 21 കിലോമീറ്റർ സമുദ്രത്തിനടിയിലൂടെയും 13കിലോമീറ്റർ ഭൂഗർഭ പാതയും അടങ്ങുന്ന പദ്ധതി 2022ൽ പൂർത്തിയാക്കും.12 സ്റ്റേഷനുകളാണ് ഉണ്ടാവുക. 750പേർക്ക് യാത്രചെയ്യാം. 2000 മുതൽ നാലായിരം വരെയയായിരിക്കും ടിക്കറ്റ് ചാർജ്.
2.ലോകത്തിലെ ഏറ്റവും വിലകൂടിയ കോഫി ഇന്ത്യയില്‍ നിന്നും ഉല്പാദിപ്പിക്കുന്നു. കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലെ കാപ്പി നിര്‍മ്മാണ കമ്പനിയാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
വിദേശത്ത് കിലോയ്ക്ക് 20000 മുതല്‍ 25000 രൂപ വരെ വിലവരുന്ന ഈ കോഫി നിര്‍മ്മിക്കപ്പെടുന്ന രീതി ഏറെ വ്യത്യസ്തമാണ്. വെരുക് കോഫി, ലുവാറ്റ് കോഫി എന്നീ പേരുകളിലറിയപ്പെടുന്ന ഇത് വെരികിന്‍ പുഴുവില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. വെരുകിന് കാപ്പിക്കുരു കഴിക്കാന്‍ കൊടുത്ത് ഇതിന്റെ കാഷ്ഠത്തിലൂടെ ദഹിക്കാതെ പുറത്തുവരുന്ന കാപ്പിക്കുരു എടുത്ത് പൊടിച്ചാണ് ഇതുണ്ടാക്കുന്നത്. കാപ്പിക്കുരുവിനെ ദഹിപ്പിക്കാന്‍ വെരുകിന് കഴിയില്ല. എന്നാല്‍ അതിന്റെ ദഹനേന്ദ്രിയത്തിലൂടെ കടന്നുപോരുന്ന കാപ്പിക്കുരു അതോടെ സവിശേഷ സ്വാദുള്ളതായിത്തീരുന്നു.
3.കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതല സ്കൂള്‍ അധികൃതര്‍ക്കാണെന്നും സ്കൂള്‍ ജീവനക്കാരുടെ മനോനില പരിശോധിക്കണമെന്നും സിബിഎസ്ഇ
ഗുരുഗ്രാം റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസുകാരന്റെ കൊലപാതകത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ നടപടികളുമായി സിബിഎസ്ഇ രംഗത്തെത്തിയത്. സിബിഎസ്ഇ ഇതുമായി ബന്ധപ്പെട്ട് സ്കൂളുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. രണ്ടു മാസത്തിനുള്ളില്‍ അധ്യാപകരുടേയും അനധ്യാപക ജീവനക്കാരുടേയും മനോനിലപരിശോധന പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കുലര്‍. ബസ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, തൂപ്പുകാര്‍ തുടങ്ങി എല്ലാ ജീവനക്കാരെയും സൂഷ്മപരിശോധനയ്ക്കു വിധേയമാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന സ്കൂളുകളുടെ അഫിലിയേഷണ് റദ്ദാക്കുന്നതുള്പ്പെടുയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.
4.ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ടു സി.പി.എമ്മില്‍ അതൃപ്തി. വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ല ക്ഷേത്രദര്‍ശനമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവിന്ദന് പറഞ്ഞു.
അഷ്ടമി രോഹിണി ദിനത്തിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഗുരുവായൂരിലെത്തിയതും വഴിപാട് നടത്തിയതും. സംഭവം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തു വരികെയായിരുന്നു. എന്നാല്‍ സിപിഎം നേതൃത്വത്തിന് ക്ഷേത്ര ദര്‍ശനത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. ഇഎംഎസ് അക്കാദമയില്‍ കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി ക്ലാസില്‍ ഇതുുമായ ബന്ധപ്പെട്ട ചോദ്യം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന് മാസറ്റര്‍ നല്കിയ മറുപടി പാര്‍ട്ടി നേതൃത്വത്തിന്റെ അതൃപ്തിയാണ് സൂചിപ്പിക്കുന്നത്.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1.സംസ്ഥാന വനിതാകമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് വധഭീഷണി. നടിയെ ആക്രമിച്ച സംഭവത്തിൽ വിവാദ പരാമർശം നടത്തിയ പിസി ജോർജ് എം എൽഎയ്ക്കെതിരെ കേസ് എടുത്തതിന് ശേഷമാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടേണ്ടി വന്നത്. ഭീഷണിക്കത്തിനൊപ്പം തനിക്ക് മനുഷ്യവിസര്‍ജ്യം തപാല്‍വഴി അയച്ചുതന്നുവെന്നും എം.സി. ജോസഫൈന് വ്യക്തമാക്കി.
2.നടിയെ അക്രമിച്ച കേസിൽ ജയിലിലായ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്കി. തനിക്കെതിരായ ആരോപണം ഗൂഢാലോചന മാത്രമാണെന്നും 60 ദിവസത്തിനകം കുറ്റപത്രം നല്കിയില്ലങ്കില് ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണിതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു.
3.നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പി.ടി തോമസ് എം.എല്‍.എ. ഗണേഷ്കുമാര് എം.എല്‍.എ രംഗത്ത് വന്നത് ഇതിന്റെ ഭാഗമായാണെന്നും നടിയെ ആക്രമിച്ച കേസ് വെറും ബലാത്സംഗക്കേസ് മാത്രമായി ഒതുക്കാനാണ് നീക്കമെന്നും പി.ടി തോമസ്
4.കെപിസിസി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കെ.മുരളീധരന് എംഎല്‍എ. അദ്ദേഹത്തിന് ഏത് സ്ഥാനം നല്‍കാനും പാര്‍ട്ടി തയ്യാറാണെന്നും ഉമ്മന്‍ചാണ്ടി പ്രസിഡന്റായാല്‍ പാര്‍ട്ടിയിലെ സമവാക്യം ശരിയാകുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
5.വിഴിഞ്ഞം കരാറില്‍ മാറ്റം വരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം ആവശ്യമായ നടപടികള്‍ എടുക്കുമെന്നും കരാര്‍ റദ്ദാക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
6.ദിലീപ് നായകനായ രാമലീലയ്ക്ക് പോലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.
7.ജാമ്യവ്യവസ്ഥ ലംഘിച്ച് കണ്ണൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുത്തതിന് ഫസല്‍ വധക്കേസ് പ്രതി കാരായി രാജന് സി.ബി.ഐ കോടതിയുടെ ശാസന. ചിന്താ പ്രസിദ്ധീകരണത്തില്‍ ജോലി ചെയ്യാന്‍ നല്കിയ അനുമതിയും കോടതി റദ്ദാക്കി.
8.മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസില്‍ സഹോദരന് ഇന്ദ്രജിത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വത്ത് തര്‍ക്കത്തിനിടെ ഇന്ദ്രജിത്ത് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് ഗൗരി 2006ല്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ദ്രജിത്തിനെ ചോദ്യം ചെയ്തത്.
9.അമേരിക്കയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പെര്സ്കിയുടെ ആന്റി വൈറസ് സോഫ്റ്റ്വെയറുകൾ ഒഴിവാക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ്. റഷ്യന്‍ കമ്പനിയായ കാസ്പെര്‍സ്കി ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് പുതിയ ഉത്തരവ്.
10. ജപ്പാനും അമേരിക്കയ്ക്കുമെതിരെ കടുത്ത ഭീഷണിയുമായി ഉത്തരകൊറിയ. ആണവായുധം ഉപയോഗിച്ച് ജപ്പാനെ കടലില്‍ മുക്കിക്കളയുമെന്നും അമേരിക്കയെ ചാരമാക്കുമെന്നുമാണ് ഭീഷണി
Post Your Comments