Latest NewsNewsIndia

ഗൗരി ലങ്കേഷിന്റെ വധം: രാജ്യമൊട്ടാകെ വന്‍ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് മാവോയിസ്റ്റുകള്‍

നാഗ്പുര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും പൊതുകാര്യ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യമൊട്ടാകെ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് മാവോയിസ്റ്റുകള്‍. ഗൗരി ലങ്കേഷിന്റെ കൊലയാളികള്‍ക്കെതിരെ തെരുവിലിറങ്ങാനും ശക്തമായ സമരം ആരംഭിക്കാനും സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി വക്താവ് അഭയ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

ഗൗരി ലങ്കേഷന്റെ കൊലപാതകത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന തരത്തില്‍ ഹിന്ദുത്വ ശക്തികള്‍ നടത്തുന്ന പ്രചാരണം തള്ളിക്കളഞ്ഞുകൊണ്ടുള്ളതാണ് പ്രസ്താവന. ജനങ്ങള്‍ക്കായി ഉയരുന്ന ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായാണ് സംഘപരിവാര്‍ ഗൗരി ലങ്കേഷിനെ വധിച്ചതെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.

ഗുജറാത്തി പത്രപ്രവര്‍ത്തകന്‍ റാണ അയൂബിന്റെ ‘ഗുജറാത്തി ഫയല്‍സ്’ എന്ന കൃതി തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചതു മുതല്‍ ഗൗരി ലങ്കേഷ് ഹിന്ദുത്വശക്തികളുടെ കണ്ണിലെ കരടാണ്. 2002ലെ ഗുജറാത്ത് കലാപത്തിനു പിന്നില്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമുള്ള പങ്ക് വെളിപ്പെടുത്തുന്ന ഈ കൃതിയുടെ പ്രസിദ്ധീകരണം അവരെ പ്രകോപിതരാക്കിയിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് പ്രധാനമന്ത്രി നേരേന്ദ്ര മോദി മൗനം പാലിക്കുന്നത് കൊലപാതകത്തില്‍ ഹിന്ദുത്വശക്തികള്‍ക്കുള്ള പങ്കിന് തെളിവാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇടതുപക്ഷ, പുരോഗമന-ജനാധിപത്യ പത്രപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘപരിവാറിന്റെ ഫാസിസ്റ്റ് സംഘത്തിന് ബിജെപി സര്‍ക്കാരിന്റെ സംരക്ഷണ ലഭിക്കുന്നതായും ആരോപിക്കുന്നുണ്ട്. ഇതിനെതിരെ പോരാടുന്നതിന് സമാന മനസ്‌കരായ എല്ലാ ജനങ്ങളും അടിയന്തിരമായി പ്രക്ഷോഭരംഗത്തിറങ്ങണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button