Latest NewsNewsIndia

പ്രണയനൈരാശ്യം: 100 കിലോ കുറച്ചപ്പോള്‍ സച്ചിന്റെ മകളോട് പ്രണയം തോന്നിയ അംബാനിയുടെ മകന്‍

ന്യൂഡല്‍ഹി: കോടീശ്വരന്‍ മുകേഷ് അംബാനിയുടെ മകന്റെ കാര്യം കഷ്ടം തന്നെ. പ്രണയനൈരാശ്യമാണ് അനന്ദ് അംബാനിക്ക്. ശരീരവണ്ണം കാരണം ആദ്യ പ്രണയം നഷ്ടമായി. പിന്നീട് ഭാരം കുറയ്ക്കാനുള്ള ഓട്ടത്തിലായിരുന്നു. ഒറ്റയടിക്ക് നൂറ് കിലോ ഭാരം കുറയ്ക്കുകയും ചെയ്തു.

അമേരിക്കയില്‍ വച്ച് ഒരു പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് അനന്ദ് ഭാരം കുറയ്ക്കാനുള്ള കടുത്ത തീരുമാനം എടുത്തത്. 208 കിലോഗ്രാം ഉണ്ടായിരുന്ന അനന്ദ് കേവലം 108 കിലോ ആയി വണ്ണം കുറച്ചത് വാര്‍ത്തയുമായി.

അനന്ദ് അംബാനിക്ക് ഇപ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറയോട് പ്രണയമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, വാര്‍ത്തയില്‍ തെല്ലും സത്യമില്ലെന്നാണ് സച്ചിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. ടെന്‍ഡുല്‍ക്കര്‍-അംബാനി കുടുംബങ്ങള്‍ തമ്മിലുള്ള ഊഷ്മളബന്ധത്തിന്റെ ഭാഗമായ സൗഹൃദം മാത്രമാണ് ഇരുവരും തമ്മിലെന്നും പറയുന്നുണ്ട്. 18 വയസ് മാത്രം തികഞ്ഞ സാറ ഇപ്പോള്‍ പഠനത്തിലാണ് ശ്രദ്ധിക്കുന്നതെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button